സർക്കാർ നിർദേശം പാലിച്ചില്ല; ട്വിറ്ററിന് നിയമപരിരക്ഷ നഷ്ടപ്പെടാൻ സാധ്യത

ഇടക്കാല ചീഫ് കംപ്ലയിന്‍സ് ഓഫീസറെ നിയമിച്ചതായും വിശദാംശങ്ങള്‍ ഉടന്‍ മന്ത്രാലയത്തിനു നേരിട്ട് സമര്‍പ്പിക്കുമെന്നും ട്വിറ്റർ വക്താവ് അറിയിച്ചു

Twitter, Twitter IT rules, Delhi High Court, Delhi Hc on Twitter, Twitter resident grievance officer, appearance, twitter intermediary protection, ie malayalam

ന്യൂഡല്‍ഹി: മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറി പദവി നഷ്ടപ്പെടാന്‍ സാധ്യത. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള നിയമപരമായ സംരക്ഷണവും നഷ്ടപ്പെട്ടേക്കുമെന്ന് ഇതുസംബന്ധിച്ച വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

”ഇതുവരെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഇന്റര്‍മീഡിയറി പദവി നഷ്ടപ്പെട്ടുവെന്ന് സര്‍ക്കാര്‍ കരുതുന്നു. ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള എല്ലാ ശിക്ഷാനടപടികളും ബാധകമാകും,” ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍, മൂന്നാം കക്ഷി വിവരങ്ങള്‍, ഡാറ്റ അല്ലെങ്കില്‍ ആശയവിനിമയ ലിങ്ക് എന്നിവ അതിന്റെ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നതിനോ ഹോസ്റ്റ് ചെയ്യുന്നതിനോ ഇന്റര്‍മീഡിയറിയെ നിയമപരമായോ അല്ലാതെയോ ബാധ്യസ്ഥരാക്കില്ലെന്ന് 79-ാം വകുപ്പ് പറയുന്നു. എന്നാല്‍ പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്റര്‍ സ്റ്റാറ്റ്യൂട്ടറി ഓഫീസര്‍മാരെ നിയമിച്ചിരുന്നില്ല.

സര്‍ക്കാര്‍ ഓര്‍മപ്പെടുത്തലുകളുണ്ടായിട്ടും ഈ പദവിയില്‍, ആവശ്യമായ എക്‌സിക്യൂട്ടീവുകളെ നിയമിച്ചിട്ടില്ലാത്ത ഏക സോഷ്യല്‍ മീഡിയ ഇന്റര്‍ മീഡിയറിയായി ട്വിറ്റര്‍ തുടരുകയാണെന്നു വൃത്തങ്ങള്‍ പറഞ്ഞു.

നിയമന പ്രക്രിയയുടെ പുരോഗതിയെക്കുറിച്ച് ഓരോ ഘട്ടത്തിലും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതായി പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇ-മെയില്‍ ചോദ്യത്തിന് മറുപടിയായി ട്വിറ്റര്‍ പ്രതികരിച്ചു.

”ഒരു ഇടക്കാല ചീഫ് കംപ്ലയിന്‍സ് ഓഫീസറെ നിയോഗിച്ചിട്ടുണ്ട്, വിശദാംശങ്ങള്‍ ഉടന്‍ തന്നെ മന്ത്രാലയത്തിനു നേരിട്ട് സമര്‍പ്പിക്കും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ എല്ലാ ശ്രമങ്ങളും തുടരുകയാണ്,” പ്ലാറ്റ്ഫോമിന്റെ വക്താവ് പറഞ്ഞു.

Also Read: Coronavirus India Live Updates: രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

എല്ലാ സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറികളും മേയ് 26 നകം എക്‌സിക്യൂട്ടീവുകളെ നിയോഗിക്കണമെന്നു ഫെബ്രുവരിയില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണു ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കിയത്. നിയമനങ്ങളുടെ വിശദാംശങ്ങള്‍ എത്രയും വേഗം നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം മേയ് 26 ന് എല്ലാ ഇന്റര്‍മീഡിയറികള്‍ക്കും കത്തെഴുതിയിരുന്നു. തുടര്‍ ആഴ്ചയോടെ ഇക്കാര്യം എല്ലാ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറികളും പാലിച്ചു.

റസിഡന്റ് ഗ്രീവന്‍സ് ഓഫീസറെയും നോഡല്‍ കോണ്‍ടാക്റ്റ് പേഴ്‌സണെയും നിയോഗിച്ചിട്ടുണ്ടെന്നും ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിക്കുന്ന പ്രക്രിയയിലാണെന്നും ട്വിറ്റര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിയമനങ്ങള്‍, പുതിയ ഐടി ചട്ടങ്ങള്‍ ആവശ്യപ്പെടുന്നത് അല്ലാത്തതതിനാല്‍ പരിഗണിക്കില്ലെന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

‘ജൂണ്‍ അഞ്ചിനാണ് അവര്‍ക്ക് (ട്വിറ്റര്‍) അവസാന നോട്ടിസ് അയച്ചത്. റസിഡന്റ് ഗ്രീവന്‍സ് ഓഫീസറെയും നോഡല്‍ കോണ്‍ടാക്റ്റ് പേഴ്‌സണെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതായി അവര്‍ ജൂണ്‍ ആറിന് മറുപടി നല്‍കി. ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിക്കുന്നതിന് ഒരാഴ്ചത്തെ സാവകാശവും തേടി. അതിനുശേഷം 10 ദിവസത്തിലേറെയായിട്ടും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല, ”മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്റര്‍മീഡിയറി പദവി ഇല്ലാതായതോടെ ട്വിറ്റര്‍, പ്രസാധകന്റെ പദവിയിലേക്ക് ചുരുങ്ങി. ഇത് മാധ്യമ പ്രസാധകരില്‍ വിദേശ നിക്ഷേപം 26 ശതമാനമെന്ന നിയമം ബാധകമാകുമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Twitter social media intermediary status legal protection it act

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com