Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

പുതിയ ഐടി നിയമം പാലിക്കുമെന്ന് ട്വിറ്റർ; നടപ്പാക്കാൻ കേന്ദ്രത്തിനോട് സമയം തേടി

മേയ് 26 മുതലാണ് പുതിയ ഐടി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്

Covid-19, കോവിഡ്-19, union government, ട്വിറ്റർ, central government, twitter, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി. പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ട്വിറ്റര്‍. ഐടി നിയമങ്ങള്‍ പാലിക്കുമെന്ന ഉറപ്പും ട്വിറ്റര്‍ നല്‍കിയിട്ടുണ്ട്. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് സമയം നീട്ടി നല്‍കണമെന്ന ആവശ്യം അറിയിച്ചിരിക്കുന്നത്. ഐടി നിയമങ്ങള്‍ പാലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യ ശാസനത്തിന് പിന്നാലെയാണ് നടപടി.

“പുതിയ നിയമങ്ങള്‍ പാലിക്കുന്നതിനായി എല്ലാവിധ ക്രമീകരണങ്ങളും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാരിനെ ട്വിറ്റര്‍ അറിയിച്ചു കഴിഞ്ഞു. നടപടികളിലെ പുരോഗതികളെക്കുറിച്ചുള്ള വിശകലനവും കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രവുമായുള്ള ആശയവിനിമയം തുടരും,” ട്വിറ്റര്‍ വ്യത്തങ്ങള്‍ അറിയിച്ചു. ചട്ടങ്ങള്‍ നിഷേധിച്ചതിലൂടെ ട്വിറ്ററിന്റെ പ്രതിബദ്ധതയില്ലായ്മായാണ് തെളിഞ്ഞതെന്ന് ഐടി മന്ത്രാലയം അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

Also Read: പുതിയ ഐടി നിയമം: ഗ്രിവൻസ് ഓഫീസറെ നിയമിച്ചതായി ട്വിറ്റർ ഹൈക്കോടതിയിൽ

സ്വതന്ത്ര അഭിപ്രായ പ്രകടനം തടസ്സപ്പെടുത്തുന്നതാണ് പുതിയ ഐടി നിയമങ്ങളെന്ന് ചൂണ്ടിക്കാണിച്ചാണ് ട്വിറ്റർ കേന്ദ്രത്തിനെതിരെ പോരാട്ടത്തിന് ഇറങ്ങിയത്. നിയമങ്ങൾ പാലിക്കുന്നതിനു വീഴ്ച വരുത്തിയാൽ ഐടി നിയമം രണ്ടായിരത്തിലെ 79–ാം അനുച്ഛേദം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഐടി നിയമം ഉൾപ്പെടെ രാജ്യത്തെ മറ്റു ശിക്ഷാ നിയമങ്ങൾ എന്നിവ പ്രകാരമുള്ള അനന്തരനടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

മേയ് 26 മുതല്‍ ഐടി നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ എത്ര ദിവസത്തിനുള്ളില്‍ പാലിക്കണമെന്ന് ട്വിറ്ററിനയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നില്ല. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് പുതിയ ചട്ടങ്ങളെന്നാണ് കേന്ദ്രത്തിന്റെ വാദം. വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ ഐടി നിയമം പാലിക്കാന്‍ തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Twitter seeks more time from govt to comply with new it law

Next Story
Covid News Highlights- സൗജന്യ വാക്സിൻ; കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചുcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com