Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്

അക്രമണത്തിന് പ്രേരിപ്പിച്ചു; ട്രംപിന്റെ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ച് ട്വിറ്റർ

88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്വിറ്റർ അക്കൗണ്ടാണ് ട്രംപിന്റേത്

വാഷിങ്ടൺ: കപിറ്റോൾ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ചതായി ട്വിറ്റർ അറിയിച്ചു. ഇനിയും അക്രമണത്തിന് പ്രേരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ട്വിറ്ററിന്റെ നടപടി. കൂടുതൽ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് ശ്രമമെന്നും ട്വിറ്റർ വ്യക്തമാക്കി.

88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്വിറ്റർ അക്കൗണ്ടാണ് ട്രംപിന്റേത്.അതേസമയം ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ അക്കൗണ്ട് നീക്കാന്‍ ഗൂഢോലാചന നടത്തുകയായിരുന്നുവെന്നും തന്നെ നിശബ്ദനാക്കാനാണ്‌ ശ്രമമെന്നും ട്രംപ് പറഞ്ഞു.

Also Read: യുഎസ് പാർലമെന്റ് ആക്രമണം: ട്രംപിന് ഫെയ്സ്ബുക്കിൽ അനിശ്ചിത കാലത്തേക്ക് വിലക്ക്

കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 12 മണിക്കൂര്‍ നേരത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. ട്വിറ്ററിന്റെ നയങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ എന്നന്നേക്കുമായി അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് അക്കൗണ്ട് തിരികെ ലഭിച്ച ട്രംപ് കലാപത്തെ തളളിപ്പറഞ്ഞും ബൈഡന്റെ വിജയത്തെ അംഗീകരിച്ചും വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തിരുന്നു.

Also Read: ഇന്ത്യൻ പതാക കൈയിലേന്തിയത് ദേശസ്നേഹം കാരണമെന്ന് കാപ്പിറ്റോൾ പ്രതിഷേധത്തിലെ കൊച്ചി സ്വദേശി

നേരത്തെ സംഭവത്തിൽ ട്രംപിന്റെ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയാണെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിരുന്നു. ട്രംപിന്റെ പോസ്റ്റുകൾ അപകടകരമാണെന്ന് പറഞ്ഞാണ് വിലക്ക്.അനിശ്ചിത കാലത്തേക്കാണ് ട്രംപിനെ വിലക്കുന്നതെന്ന് സുക്കർബർഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവർ അകത്ത് പ്രവേശിക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Twitter permanently suspends donald trumps account

Next Story
ഭന്ദാര ആശുപത്രിയിൽ തീപിടിത്തം; പത്ത് നവജാത ശിശുക്കൾ മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com