scorecardresearch

ഐടി ചട്ടങ്ങൾ നാടിന്റെ നിയമം; അവ ട്വിറ്റർ അനുസരിക്കണമെന്ന് കേന്ദ്രം കോടതിയിൽ

ഇന്ത്യയിൽ നിന്നുള്ള പരാതികൾ കൈകാര്യം ചെയ്യുന്നത് യുഎസിൽ നിന്നുള്ള ട്വിറ്ററിന്റെ ഉദ്യോഗസ്ഥരാണ്, ഇത് ഐടി നിയമങ്ങൾ പാലിക്കാത്തതിന് തുല്യമാണെന്നും കേന്ദ്രം മറുപടിയിൽ പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള പരാതികൾ കൈകാര്യം ചെയ്യുന്നത് യുഎസിൽ നിന്നുള്ള ട്വിറ്ററിന്റെ ഉദ്യോഗസ്ഥരാണ്, ഇത് ഐടി നിയമങ്ങൾ പാലിക്കാത്തതിന് തുല്യമാണെന്നും കേന്ദ്രം മറുപടിയിൽ പറഞ്ഞു.

author-image
WebDesk
New Update
twitter it rules 2021, twitter intermediary status, twitter vs centre, twitter delhi high court, Resident Grievance Officer twitter, twitter petition grievance, it rules compliance twitter, it rules 2020, centre twitter it rules, Intermediary Guidelines, ട്വിറ്റർ, ie malayalam, malayalam news, news malayalam, latest news in malayalam

ഐടി ചട്ടങ്ങൾ 2021 “രാജ്യത്തിന്റെ നിയമം” ആണെന്നും അവ അനുസരിക്കുക എന്നത് ട്വിറ്റർ “നിർബന്ധമായും” ചെയ്യേണ്ട കാര്യമാണെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. ചട്ടങ്ങൾ പൂർണ്ണമായി പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടുവെന്നും കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു.

Advertisment

2021ലെ ഐടി ചട്ടങ്ങൾ അനുസരിച്ച് ട്വിറ്റർ ഒരു റസിഡന്റ് ഗ്രീവൻസ് ഓഫീസറെ നിയമിച്ചിട്ടില്ലെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് കേന്ദ്രം മറുപടി നൽകിയിരിക്കുന്നത്. ട്വിറ്റർ തുടക്കത്തിൽ ഇടക്കാല റസിഡന്റ് ഗ്രീവൻസ് ഓഫീസറെയും നോഡൽ കോൺടാക്റ്റ് പേഴ്സണെയും നിയമിച്ചിരുന്നുവെന്നും എന്നാൽ രണ്ട് ഉദ്യോഗസ്ഥരും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചതായി ഇത് പിന്നീട് അറിയിച്ചെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.

ഇടക്കാലത്ത് ഇന്ത്യയിൽ നിന്നുള്ള പരാതികൾ കൈകാര്യം ചെയ്യുന്നത് യുഎസിൽ നിന്നുള്ള ട്വിറ്ററിന്റെ ഉദ്യോഗസ്ഥരാണ്, ഇത് ഐടി നിയമങ്ങൾ പാലിക്കാത്തതിന് തുല്യമാണെന്നും കേന്ദ്രം മറുപടിയിൽ പറഞ്ഞു.

നാല് കാരണങ്ങളാൽ നിയമങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടുവെന്ന് കേന്ദ്രം പറയുന്നു. ചീഫ് കംപ്ലയിൻസ് ഓഫീസറെ നിയമിച്ചിട്ടില്ല, റസിഡന്റ് ഗ്രീവൻസ് ഓഫീസർ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു, നോഡൽ കോൺടാക്റ്റ് പേഴ്സൺ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു, അവരുടെ വിലാസം വീണ്ടും ട്വിറ്ററിന്റെ വെബ്‌സൈറ്റിൽ “ലഭ്യമല്ലാതായി” എന്നീ കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

Advertisment

“ചട്ടങ്ങൾ പ്രകാരമുള്ള കാര്യങ്ങൾ അനുസരിക്കാത്ത ഏതൊരു കാര്യവും 2021ലെ ഐടി ചട്ടങ്ങളിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിനു തുല്യമാണ്, അതുവഴി ട്വിറ്ററിന് 2001 ലെ ഐടി നിയമത്തിലെ സെക്ഷൻ 79 (1) പ്രകാരം നൽകിയിട്ടുള്ള പ്രതിരോധശേഷി നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങൾ കടക്കുന്നു,” കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു.

രാജിവച്ച ഇടക്കാല റസിഡൻസ് ഓഫീസർക്ക് പകരം പുതിയ ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ജൂ ട്വിറ്റർ കഴിഞ്ഞ ആഴ്ച കോടതിയിൽ പറഞ്ഞിരുന്നു. ആർട്ടിക്കിൾ 226 പ്രകാരം തങ്ങൾ ഇലക്ട്രോണിക് രേഖകളുടെ പ്രസാധകരോ അവ നിർമിക്കുന്നവരോ അല്ലെന്നുതിനാലും യുഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കോർപ്പറേഷനായതിനാലും തങ്ങൾക്കെതിരായ റിട്ട ഹർജി നിലനിൽക്കില്ലെന്ന് ട്വിറ്റർ വാദിച്ചിരുന്നു.

Twitter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: