scorecardresearch

രാജ്യത്തെ നിയമങ്ങളാണ് പ്രധാനം, നിങ്ങളുടെ നയങ്ങളല്ല: ട്വിറ്ററിനോട് പാർലമെന്ററി സമിതി

രാജ്യത്തെ നിയമങ്ങൾ പാലിക്കാത്ത ട്വിറ്ററിന് എന്തുകൊണ്ട് പിഴയീടാക്കുന്നില്ലെന്നും സമിതി ചോദിച്ചു

twitter, social media, ie malayalam

ന്യൂഡൽഹി: പുതിയ ഐടി നിയമം സംബന്ധിച്ച് കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള തർക്കങ്ങൾ തുടരവെ ട്വിറ്റർ ഇന്ത്യ ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങളെ എതിർത്ത് പാർലമെന്ററി സമിതി അംഗങ്ങൾ. ഇന്ത്യയിലെ നിയമങ്ങളാണ് ഏറ്റവും പ്രധാനമെന്നും ആ നയം അംഗീകരിക്കണമെന്നും പാർലമെന്ററി സമിതി വെള്ളിയാഴ്ച പറഞ്ഞു.

രാജ്യത്തെ നിയമങ്ങൾ പാലിക്കാത്ത ട്വിറ്ററിന് എന്തുകൊണ്ട് പിഴയീടാക്കുന്നില്ലെന്നും സമിതിക്ക് മുന്നിൽ ഹാജരായ ഐടി വകുപ്പ് അംഗങ്ങളോട് സമിതി ചോദിച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഈ മാസം ആദ്യമാണ് കേന്ദ്ര സർക്കാർ പുതിയ ഐടി ചട്ടങ്ങൾ ട്വിറ്റർ ഉടനെ പാലിക്കണമെന്ന് കാണിച്ചു ട്വിറ്ററിന് കത്തയച്ചത്. പുതിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ട്വിറ്ററിന് ഐടി ആക്ടിന് കീഴിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ പിൻവലിക്കുമെനന്നായിരുന്നു കത്തിൽ പറഞ്ഞത്.

പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതും പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും സംബന്ധിച്ച വിഷയങ്ങളിൽ സംസാരിക്കുന്നതിനായി കോൺഗ്രസ് നേതാവ് ശശി തരൂറിന്റെ അധ്യക്ഷതയിലുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി കഴിഞ്ഞയാഴ്ച ട്വിറ്റർ പ്രതിനിധികളെ വിളിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മാനേജർ ഷഗുഫ്ത കമ്രാനും നിയമ ഉപദേഷ്ടാവ് ആയുഷി കപൂറുമാണ് വെള്ളിയാഴ്ച പാനലിനു മുന്നിൽ ഹാജരായത്.

സമിതി അംഗങ്ങൾ ട്വിറ്റർ ഇന്ത്യ ഉദ്യോഗസ്ഥരോട് കഠിനമായ ചില ചോദ്യങ്ങൾ ചോദിച്ചെങ്കിലും നൽകിയ ഉത്തരങ്ങൾ അവ്യക്തമായിരുന്നെന്ന് വൃത്തങ്ങൾ പറഞ്ഞു.

Read Also: ഏഴു ദിവസത്തിനകം ഹാജരാകണം; ട്വിറ്റര്‍ ഇന്ത്യ എംഡിക്ക് ഗാസിയാബാദ് പൊലീസിന്റെ സമൻസ്

കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്വിറ്ററും കേന്ദ്രവും തമ്മിൽ പല പ്രശ്നങ്ങളിലായി തർക്കത്തിലാണ്. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെയും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത് ഉൾപ്പെടെയുള്ള മുതിർന്ന ആർ‌എസ്‌എസ് പ്രവർത്തകരുടെ സ്വകാര്യ അക്കൗണ്ടിൽ നിന്നും ‘ബ്ലൂ ടിക്’ വെരിഫിക്കേഷൻ ബാഡ്ജ് ചെറിയ സമയത്തേക്ക് നീക്കം ചെയ്തപ്പോൾ അതിന്റെ പ്രത്യാഘതങ്ങൾ ട്വിറ്ററിന് നേരിടേണ്ടി വന്നിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Twitter india representatives depose before parliamentary panel over preventing social media misuse