‘ടൂൾകിറ്റ് ട്വീറ്റ്;’ ട്വിറ്റർ ഇന്ത്യയുടെ ഓഫീസുകളിൽ ഡൽഹി പൊലീസിന്റെ സന്ദർശനം

ബിജെപി വക്താവ് സംബിത് പാത്രയുടെ ഒരു ട്വീറ്റിന് ‘കെട്ടിച്ചമച്ച ഉള്ളടക്കം,’ എന്ന ലേബൽ നൽകിയതിന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു

Twitter, Twitter IT rules, Delhi High Court, Delhi Hc on Twitter, Twitter resident grievance officer, appearance, twitter intermediary protection, ie malayalam

ന്യൂഡൽഹി: ട്വിറ്റർ ഇന്ത്യയുടെ ഡൽഹി, ഗുഡ്ഗാവ് ഓഫീസുകളിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പരിശോധന നടത്തി. എന്നാൽ പരിശോധനയ്ക്കായല്ല നോട്ടീസ് നൽകുന്നത് സംബന്ധിച്ച ആവശ്യത്തിനാണ് ട്വിറ്റർ ഓഫീസിൽ എത്തിയതെന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ ബിജെപി വക്താവ് സംബിത് പാത്രയുടെ ഒരു ട്വീറ്റിന് ‘കെട്ടിച്ചമച്ച ഉള്ളടക്കം’ എന്ന ടാഗ് ട്വിറ്റർ നൽകിയിരുന്നു. ഇതിൽ വിശദീകരണം ചോദിച്ച് സ്പെഷ്യൽ സെൽ ട്വിറ്റർ ഇന്ത്യയ്ക്ക് കത്തയച്ചതിന് പിറകെയാണ് കമ്പനിയുടെ ഓഫീസുകളിൽ പരിശോധന നടത്തുന്നത്.

കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ ലക്ഷ്യമിട്ട് കോൺഗ്രസ് പാർട്ടി ടൂൾകിറ്റ് നിർമ്മിച്ചുവെന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു സംബിത് പാത്രയുടെ ട്വീറ്റ്. ട്വീറ്റുകളിൽ പറയുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ ട്വിറ്ററിന് ഒരു കത്ത് അയക്കുകയും ചെയ്തിരുന്നു.

Read More: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിന് നോട്ടീസ് അയച്ചതയി സ്‌പെഷ്യൽ സെല്ലിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു: “ടൂൾകിറ്റിനെക്കുറിച്ച് ട്വിറ്ററിന് എന്ത് വിവരമാണുള്ളതെന്നും എന്തുകൊണ്ടാണ് അവർ ‘കെട്ടിച്ചമച്ച ഉള്ളടക്കം’ എന്ന ലേബൽ നൽകാൻ തീരുമാനിച്ചതെന്നും ഞങ്ങൾക്ക് അറിയണം. ഞങ്ങളുടെ ടീം മെഹ്‌റോളിയിലെ ഡൽഹി ഓഫീസിലും ഗോൾഫ് കോഴ്‌സ് റോഡിലെ ഗുഡ്ഗാവ് ഓഫീസിലും റെയ്ഡ് നടത്തുന്നു,” ഉദ്യോഗസ്ഥർ പറഞ്ഞു.

പതിവ് നടപടിക്രമത്തിന്റെ ഭാഗമായി ട്വിറ്ററിന് നോട്ടീസ് നൽകാനായി ടീം ഓഫീസിലേക്ക് പോയതായി ഡൽഹി പോലീസ് പി‌ആർ‌ഒ ചിൻ‌മോയ് ബിസ്വാൾ പറഞ്ഞു. ട്വിറ്റർ ഇന്ത്യ എംഡിയുടെ മറുപടികൾ വളരെ അവ്യക്തമായതിനാൽ നോട്ടീസ് നൽകാനുള്ള ശരിയായ വ്യക്തി ആരാണെന്ന് കണ്ടെത്തേണ്ടതുള്ളതിനാൽ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Read More: ജനുവരി പകുതി വരെ പൂജ്യം, ഇപ്പോൾ 6500നു മുകളിൽ; ലക്ഷദ്വീപിൽ കോവിഡ് കേസുകൾ ഉയരുന്നു

സംപിത് പത്രയുടെ ട്വീറ്റിനെ കെട്ടിച്ചമച്ചതെന്ന് തരംതിരിച്ടചതിൽ വ്യക്തത ആവശ്യപ്പെട്ട് പരാതി ലഭിച്ചതായി ഡൽഹി പൊലീസ് പിആർഒ തിങ്കളാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.

“ട്വിറ്ററിന്റെ പക്കൽ ഞങ്ങളുടെ പക്കലില്ലാത്ത വിവരങ്ങളുണ്ടെന്ന് തോന്നുന്നു, അതിന്റെ അടിസ്ഥാനത്തിലാവും അവർ അതിനെ തരംതിരിച്ചിട്ടുണ്ടാവുക… പോലീസിന് സത്യം കണ്ടെത്തണം. ട്വിറ്റർ കാര്യങ്ങൾ വ്യക്തമാക്കണം, ”പിആർഒ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Twitter india delhi police raid

Next Story
രാജ്യത്ത് സ്പുട്നിക് വാക്സിൻ ഉൽപ്പാദനം ആരംഭിച്ചുSputnik V, sputnik v india, sputnik v india news, Sputnik V Covid vaccine India, sputnik v efficacy, Sputnik V use India news, New Covid vaccine in India, Covid vaccine India news, Sputnik V, Sputnik V India, India Russia Sputnik V vaccine, Russia Covid vaccine India, sputnik v vaccine price, sputnik v vaccine price Delhi, India Covid-19 vaccine, indian express news, കോവിഡ്, കൊറോണ, കോവിഡ് വാക്സിൻ, Malayalam news, news in malayalam, malayalam latest news, news in malayalam, latest news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express