ട്വിറ്റർ അല്ല തീരുമാനിക്കേണ്ടത്; ഐടി നയങ്ങളുമായി ഒത്തുപോകാൻ തയ്യാറാവണമെന്ന് കേന്ദ്രം

രാജ്യത്തെ നിയമ വ്യവസ്ഥയെ ട്വിറ്റർ ശ്രമിക്കുന്നതെന്നും മന്ത്രാലയം

Covid-19, കോവിഡ്-19, union government, ട്വിറ്റർ, central government, twitter, iemalayalam, ഐഇ മലയാളം

ഡൽഹി: പുതിയ ഐടി നയങ്ങളുമായി ഒത്തുപോകാൻ ട്വിറ്റർ തയ്യാറാവണമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ പുതിയ നടപടികളിൽ ആശങ്കയുണ്ടെന്ന് ട്വിറ്റർ പ്രതികരണമറിയിച്ചതിന് പിറകെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

കേന്ദ്രത്തിന്റെ സമീപകാല നടപടികളിൽ തങ്ങളുടെ ഇന്ത്യയിലെ ജീവക്കാരെ കുറിച്ചോർത്തും, ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള ഭീഷണിയെക്കുറിച്ചോർത്തും ആശങ്കയുണ്ടെന്ന് ട്വിറ്റർ വ്യാഴാഴ്ച പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പ്രസ്താവന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് മേൽ നിബന്ധനകൾ അടിച്ചേൽപിക്കാനുള്ള ശ്രമമാണെന്ന് കേന്ദ്ര ഐടി മന്ത്രാലയം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Read More: അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ഭീഷണി; കേന്ദ്രത്തിന്റെ ഭയപ്പെടുത്തൽ നടപടിയിൽ ആശങ്കയെന്നും ട്വിറ്റർ

രാജ്യത്തെ നിയമ വ്യവസ്ഥയെ താഴ്ത്തിക്കെട്ടാനാണ് ട്വിറ്റർ അവരുടെ പ്രവൃത്തികളിലൂടെയും മനപ്പൂർവമായ നിഷേധാത്മക സമീപനത്തിലൂടെയും ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

“ട്വിറ്റർ ഒരു വിഷയത്തിന്റെ ചുറ്റുമുള്ള അപ്രസക്തമായ കാര്യങ്ങൾ പറയുന്നത് അവസാനിപ്പിക്കുകയും ദേശത്തെ നിയമങ്ങൾ പാലിക്കുകയും വേണം. നിയമനിർമ്മാണവും നയ രൂപീകരണവും പരമാധികാര സംവിധാനത്തിന്റെ മാത്രം അവകാശമാണ്, ട്വിറ്റർ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മാത്രമാണ്, ഇന്ത്യയുടെ നിയമ ചട്ടക്കൂട് എന്തായിരിക്കണമെന്ന് നിർണ്ണയിക്കുന്നതിൽ അതിന് യാതൊരു സ്ഥാനവുമില്ല, ”മന്ത്രാലയം അഭിപ്രായപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Twitter india centre it rules

Next Story
ഇന്ത്യയിൽ 1970 മുതൽ 2019 വരെ 117 ചുഴലിക്കാറ്റുകൾ, ജീവൻ നഷ്ടമായത് 40,000 പേർക്ക്: പഠനംcyclones in India, ചുഴലിക്കാറ്റ്, India Meteorological Department,ഐഎംഡി, കാലാവസ്ഥാ വകുപ്പ്, Cyclones Yaas Updates, Cyclone Tauktae, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com