scorecardresearch

'ബ്രാഹ്മണിക്കൽ പാട്രിയാർക്കി' പോസ്റ്ററിൽ പുകഞ്ഞ് ട്വിറ്റർ

“ജാതി വ്യവസ്ഥ ഓൺ‌ലൈൻ പ്ലാറ്റുഫോമുകളിലും പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സമുദായങ്ങൾക്ക് ഇവ പുതുതാണ്, പ്രത്യേകിച്ച് ഞങ്ങളിൽ പലർക്കും ഇംഗ്ലീഷ് ഭാഷയുമായി പരിചയമില്ലാത്തതിനാൽ. ഇപ്പോൾ, സംഘടിക്കുന്നതിനും മുന്നേറുന്നതിനുമായി ഞങ്ങൾ ട്വിറ്ററിൽ ഇടം കണ്ടെത്തുമ്പോൾ, അടിച്ചമർത്തലുകൾക്ക് വിധേയമാകുന്ന സമൂഹങ്ങൾക്ക് സുരക്ഷിതമായ ഇടമൊരുക്കിത്തരുന്നതിനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ട്”

“ജാതി വ്യവസ്ഥ ഓൺ‌ലൈൻ പ്ലാറ്റുഫോമുകളിലും പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സമുദായങ്ങൾക്ക് ഇവ പുതുതാണ്, പ്രത്യേകിച്ച് ഞങ്ങളിൽ പലർക്കും ഇംഗ്ലീഷ് ഭാഷയുമായി പരിചയമില്ലാത്തതിനാൽ. ഇപ്പോൾ, സംഘടിക്കുന്നതിനും മുന്നേറുന്നതിനുമായി ഞങ്ങൾ ട്വിറ്ററിൽ ഇടം കണ്ടെത്തുമ്പോൾ, അടിച്ചമർത്തലുകൾക്ക് വിധേയമാകുന്ന സമൂഹങ്ങൾക്ക് സുരക്ഷിതമായ ഇടമൊരുക്കിത്തരുന്നതിനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ട്”

author-image
Shalini Nair
New Update
Twitter CEO Jack Dorsey is seen in this photo holding a poster which says “Smash Brahmanical Patriarchy.” The poster has caused a backlash in India against the CEO and Twitter.

രണ്ട് വർഷം മുൻപ്, അമേരിക്കയിൽ പ്രവർത്തിക്കുന്ന ദലിത് ആക്ടിവിസ്റ്റും ചിത്രകാരിയുമായ തേൻ‌മൊഴി സൗന്ദരരാജൻ, ഒരു ദലിത് സ്ത്രീ കൈയിൽ പ്ലാക്കാർഡുമായി നിൽക്കുന്ന ഒരു പോസ്റ്റർ വരച്ചിരുന്നു. ജാതി, മത, ലിംഗ അസമത്വങ്ങൾക്കെതിരായ തന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വരച്ച ആ പോസ്റ്ററിൽ “ ബ്രാഹ്മണിക്കൽ പാട്രിയാർക്കി തുലയട്ടെ” (ബ്രാഹ്മണിക്കൽ പിതൃമേധാവിത്വം തുലയട്ടെ) എന്നാണെഴുതിയിരുന്നത്.

Advertisment

ഈ ചിത്രം ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളിൽ കൊടുങ്കാറ്റുയർത്തി. ട്വിറ്റർ സി ഇ ഒ ജാക് ഡോഴ്സി, ഈ പോസ്റ്ററുമായി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം ‘ഹിന്ദുഫോബിയ” ഉള്ളവനാണെന്നും “വെറുപ്പും അക്രമവും ഉണർത്തുന്നു” എന്നുമുള്ള കുറ്റാരോപണങ്ങൾക്ക് കാരണമായത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് അദ്ദേഹത്തിന് ഇന്ത്യയിൽ ഇടതു- വലതു പക്ഷങ്ങളുടെ വിശിഷ്ട സ്വീകരണം ലഭിച്ചത്. പ്രധാനമന്ത്രിയുമായു ള്ള കൂടിക്കാഴ്ചയും അന്ന് നടന്നിരുന്നു.

എല്ലാത്തിനുമുപരിയായി, #MeToo മുന്നേറ്റത്തിന്റെ ഈ കാലത്ത്, ‘ലിംഗാടിസ്ഥാനത്തിലുള്ള അക്രമങ്ങളെ ജാതിവ്യവസ്ഥ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന കാര്യം ചർച്ച ചെയ്യുവാൻ രാജ്യം തയാറായിരി ക്കേണ്ടതായിരുന്നു എന്ന് തേന്മൊഴി പറയുന്നു. ‘എനിക്ക് ജാക്കിനോട് സഹാനുഭൂതിയേയുള്ളു, ഒരൊറ്റ ദിവസം, ഒരു ദലിത് ഫെമിനിസ്റ്റ് വരച്ച ചിത്രം കൈയിൽ പിടിച്ചുവെന്നതിന്റെ പേരിൽ ദലിത്, ബഹുജൻ, ആദിവാസി (ഡി ബി എ) സ്ത്രീകളും ഭിന്നലിംഗക്കാരും ദിവസേന അനുഭവിക്കുന്ന അക്രമങ്ങളുടെയും അവഹേളനങ്ങളുടെയും കയ്പ്പറിയുകയാണദ്ദേഹം,” അവർ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

ട്വിറ്റർ സി ഇ ഓ യുടെ ഇന്ത്യാസന്ദർശനവേളയിൽ, ദലിത്, ബഹുജൻ, ആദിവാസി, മുസ്‌ലിം സമുദായം എന്നിവകളിലെ ഡിജിറ്റൽ സാക്ഷരതയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന മുക്തി പ്രോജക്ടിലെ സംഘപാലി അരുണ, അദ്ദേഹത്തെ കാണുന്നതിനും താൻ വരച്ച രണ്ടു പോസ്റ്ററുകൾ സമ്മാനിക്കുന്നതിനും കരുതിയിരുന്നു എന്നത് തേന്മൊഴിയ്ക്ക് അറിയാമായിരുന്നു. (രണ്ടാമത്തെ പോസ്റ്ററിൽ ജാതി വിവേചനം അവസാനിപ്പിക്കുക എന്നാണെഴുതിയിരുന്നത്.)

Advertisment

പക്ഷേ ട്വിറ്ററിന് വളരെ പെട്ടെന്ന് തന്നെ വിശദീകരണം നൽകേണ്ടിവന്ന വന്ന ഈ തിരിച്ചടി താൻ പ്രതീക്ഷിച്ചിതല്ല എന്നവർ പറയുന്നു. “അത് ട്വിറ്ററിൽ നിന്നോ, ഞങ്ങളുടെ സി ഇ ഓയിൽ നിന്നോ ഉള്ള ആഹ്വാനമല്ല, ലോകത്തിലെമ്പാടും സംഭവിക്കുന്ന പ്രധാനപ്പെട്ട പൊതുചർച്ചകളുടെ എല്ലാ വശവും കാണുവാനും കേൾക്കുവാനും മനസ്സിലാക്കുവാനുമുള്ള കമ്പനിയുടെ ശ്രമത്തിന്റെ വ്യക്തമായ പ്രതിഫലനം മാത്രമാണ്,” എന്നായിരുന്നു ട്വിറ്റർ കമ്പനി നൽകിയ വിശദീകരണം.

ട്വിറ്ററിന്റെ നിയമകാര്യ വകുപ്പ് മേധാവി വിജയ ഗഡ്ഡെ ഇക്കാര്യത്തിൽ ക്ഷമാപണം നടത്തി. “ഞാനിതിൽ വളരെയധികം ഖേദിക്കുന്നു. ഞങ്ങൾക്ക് ലഭിച്ച ഒരു സമ്മാനവുമായി ഒരു സ്വകാര്യ ഫൊട്ടൊ എടുത്തതാണ്- കൂടുതൽ ആലോചന വേണ്ടിയിരുന്നു. എല്ലാവർക്കും വേണ്ടിയുള്ള, പക്ഷപാതരഹിതമായ ഒരു പ്ലാറ്റ്ഫോം ആകുന്നതിനാണു ട്വിറ്റർ ശ്രമിക്കുന്നത്. ഇവിടെ ഞങ്ങളതിൽ പരാജയപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഇന്ത്യൻ ഉപയോക്താക്കൾക്ക് തൃപ്തികരമായ സേവനം നൽകുവാൻ ഞങ്ങൾ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്, “ അവരുടെ ട്വിറ്റർ കുറിപ്പിൽ പറയുന്നു.

ആ പോസ്റ്ററിനെ “ബ്രാഹ്മണോഫോബിക്” എന്നു വിശേഷിപ്പിച്ച് ഒട്ടനവധി സന്ദേശങ്ങൾ വന്നതിനു പിന്നാലെയാണ് ട്വിറ്ററിന്റെ ഖേദപ്രകടനമുണ്ടായ ത്. ഐ പി എസ് ഉദ്യോഗസ്ഥനായ പാർലമെന്റ് ജോയിന്റ് സെക്രട്ടറി സന്ദീപ് മിത്തൽ, അദ്ദേഹത്തിന്റേതെന്ന് ഉറപ്പാക്കപ്പെട്ട അക്കൗണ്ടിൽ നിന്നും ട്വീറ്റ് ചെയ്തത് ആ ചിത്രം വർഗ്ഗീയലഹളകളുണ്ടാക്കുന്നതിന് കഴിവുള്ളതാണെന്നും, രാജ്യത്തെ ഛിദ്രീകരിക്കുവാനുള്ള ശ്രമമെന്ന നിലയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുവാൻ തക്കതാണെന്നുമാണ്.

ജാതി, ലിംഗ വിവേചനങ്ങളെപ്പറ്റി ഡോഴ്സിയുമായി സംഭാഷണം നടത്തിയ അരുണ, സവർണ്ണാധിപത്യത്തിന്റെ പേരിൽ ഒരിക്കലും ക്ഷമാപണം നടത്തിയിട്ടില്ലാത്ത ട്വിറ്റർ, ഇക്കാര്യത്തിൽ ക്ഷമാപണം നടത്തിയതെന്തി നെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നാണഭിപ്രായപ്പെട്ടത്. യഥാർത്ഥ ലോകത്തും ഓൺ‌ലൈനിലും നടക്കുന്ന സ്ഥാപനവത്കരിക്കപ്പെട്ട അടിച്ചമർത്തലുകൾക്കെതിരെ ശബദ്മുയർത്തുകയായിരുന്നു ആ പോസ്റ്ററുകളുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.

“ജാതി വ്യവസ്ഥ യഥാർത്ഥലോകത്തിൽ മാത്രമല്ല, ഈ ഓൺ‌ലൈൻ പ്ലാറ്റുഫോമുകളിലും പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സമുദായങ്ങൾക്ക് ഇവ പുതുതാണ്, പ്രത്യേകിച്ചും ഞങ്ങളിൽ പലർക്കും ഇംഗ്ലീഷ് ഭാഷയുമായി പരിചയമില്ലാത്തതിനാൽ. ഇപ്പോൾ, സംഘടിക്കുന്നതിനും മുന്നേറുന്നതിനുമായി ഞങ്ങൾ ട്വിറ്ററിൽ ഇടം കണ്ടെത്തുമ്പോൾ, അടിച്ചമർത്തലുകൾക്ക് വിധേയമാകുന്ന സമൂഹങ്ങൾക്കു സുരക്ഷിതമായ ഇടമൊരുക്കിത്തരുന്നതിനുള്ള ഉത്തരവാദിത്തം കമ്പനിയ്ക്കുണ്ട്,” അരുണ പറഞ്ഞു.

പലരും, പ്രത്യേകിച്ച് സ്ത്രീകളും ന്യൂനപക്ഷ സമുദായക്കാരും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വിട്ടുപോകുന്നതിന്റെ ഒരു കാരണം ഈ ഓൺ‌ലൈൻ ആക്രമണമാണെന്ന് തേന്മൊഴി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഈ ഓൺലൈൻ ആക്രമണങ്ങൾ വളരെ വേഗം തന്നെ യഥാർത്ഥ ലോകത്തേയ്ക്ക് ചെന്നെത്തുന്നു, വാട്ട്സാപ്പ് സന്ദേശം മൂലമുള്ള ആൾക്കൂട്ട കൊലപാതകങ്ങളിൽ നാമതു കണ്ടതാണ്.” അവർ പറഞ്ഞു. ‘ബ്രാഹ്മണിക്കൽ പാട്രിയാർക്കി” എന്നത് പുതിയ പ്രയോഗമൊന്നുമല്ലെന്ന് തേന്മൊഴി പറഞ്ഞു; ഇന്ത്യൻ സാഹചര്യങ്ങളിൽ ഇന്റർസെക്ഷണാലിറ്റി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരുൾക്കാഴ്ച മാത്രമാണിത് നൽകുന്നത്.

“ഇവിടെ, ആ പോസ്റ്റർ പിടിച്ചിരിക്കുന്നത് ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ജാക്ക് ആണെന്നതിനാൽ, അത് ഇന്ത്യയിലെ ജാതിപരവും ലിംഗപരവുമായ അക്രമങ്ങളുടെ മൂലകാരണത്തിലേയ്ക്ക് ആഗോളശ്രദ്ധ ക്ഷണിക്കുവാൻ പര്യാപ്തമാണെന്നതാണ് പ്രത്യേകത. ജാതിമഹത്വത്തിന്റെ സം‌രക്ഷണമുള്ള സവർണ്ണർക്ക് ജാതി സമത്വമെന്നത് പീഡനമായി അനുഭവപ്പെടുന്നു. അതിന്റെ ഒരു വലിയ ഉദാഹരണമാണീ സംഭവം,” തേന്മൊഴി പറയുന്നു.

Read in English Logo Indian Express

ആ പോസ്റ്റർ സമ്മാനിച്ചതിന് പിന്നിൽ, ഏതെങ്കിലും തരത്തിലുള്ള വിധ്വംസകപ്രവർത്തനങ്ങൾ ഉദ്ദേശിച്ചിരുന്നില്ലെന്ന് അവർ വ്യക്തമാക്കി. “ഞങ്ങളുടെ സംഘർഷങ്ങളും ഇന്ത്യയിലെ ദലിത് സ്ത്രീകൾക്കെതിരായ ലിംഗപരമായ ആക്രമണങ്ങളും പങ്കുവയ്ക്കുക എന്നതു മാത്രമായിരുന്നു ആ ചിത്രങ്ങൾ സമ്മാനിച്ചതിലൂടെ ഉദ്ദേശിച്ചത്. #MetooIndia മുന്നേറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ ഞങ്ങൾ തുടങ്ങിവച്ചെങ്കിലും ആരുമിതുവരെയത് ശ്രദ്ധിച്ചിട്ടില്ല. പീഡനകഥ വെളിപ്പെടാതിരിക്കുന്നതിനായി കൊല ചെയ്യപ്പെട്ട തമിഴ് നാട്ടിലെ 13 കാരിയായ രാജലക്ഷ്മിയെപ്പറ്റി ആരും സംസാരിക്കുന്നില്ല. ഞങ്ങളുടെ നിലവിളികൾ ശ്രദ്ധിക്കപ്പെടണമെങ്കിൽ എത്ര രാജലക്ഷ്മിമാർ ഇല്ലാതാകണം,” അവർ പറഞ്ഞു.

ഇക്വാലിറ്റി ലാബ് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് തേൻമൊഴി സൗന്ദരരാജൻ. #MeToo പ്രസ്ഥാന ഉപജ്ഞാതാവായ തരണ ബുർക്കേയുമായുള്ള ആലോചനയിലൂടെ പാർശ്വവൽകൃത സമൂഹങ്ങൾ ക്കിടയിലുള്ള പ്രവർത്തനത്തിനുള്ള ധനസഹായത്തിന് തെരഞ്ഞെടുക്ക പ്പെട്ട സ്ഥാപനമാണ് ഇക്വാളിറ്റി ലാബ്. ഈ സഹായം ലഭിച്ച അമേരിക്കയി ൽ പ്രവർത്തിക്കുന്ന ഒരേ ഒരു ദക്ഷിണേഷ്യൻ സ്ഥാപനമാണിത്. അതിജീവിച്ചവരിലൂടെത്തന്നെ, ലൈംഗികാക്രമണങ്ങൾ അവസാനിപ്പിക്കു ന്നതിനുള്ള അവിശ്വസനീയമാം വിധം ശക്തമായ പാത തുറക്കുന്ന ഒരു മുന്നേറ്റമായി അവർ #MeTooIndia യെ വിശേഷിപ്പിച്ചു.

പക്ഷേ, പീഡനങ്ങളുടെ അടിസ്ഥാനപരമായ കാരണങ്ങളിൽ ശ്രദ്ധയർപ്പിക്കുന്നതിന് പകരം വ്യക്തിഗതാനുഭവങ്ങളിൽ ഒതുങ്ങുന്നതു മൂലം ഈ പ്രസ്ഥാനം അപൂർണ്ണമായി നിൽക്കുന്നുവെന്ന് അവർ ഊന്നിപ്പറ ഞ്ഞു. “#MeTooIndia സ്വയം പുനർവിഭാവനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. അത് വ്യക്തിപരമായ ആക്രമണങ്ങൾക്കുപരിയായി ലൈംഗികാതിക്രമ ങ്ങളുടെ മൂലകാരണത്തിൽ ശ്രദ്ധ പതിപ്പിക്കണം. ആ മൂലകാരണം ജാതിവിവേചനമല്ലാതെ മറ്റൊന്നല്ല.” തേൻ‌മൊഴി സൗന്ദരരാജൻ പറഞ്ഞു.

Dalit Twitter Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: