/indian-express-malayalam/media/media_files/uploads/2021/05/Twitter-1.jpeg)
ഡൽഹി: കേന്ദ്രത്തിന്റെ പുതിയ നടപടികളിൽ ആശങ്കയുണ്ടെന്ന് ട്വിറ്റർ. കേന്ദ്രത്തിന്റെ സമീപകാല നടപടികളിൽ തങ്ങളുടെ ഇന്ത്യയിലെ ജീവക്കാരെ കുറിച്ചോർത്തും, ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്ന് ട്വിറ്റർ വ്യാഴാഴ്ച പറഞ്ഞു.
"ഇന്ത്യയിലെയും ലോകത്തെയും ജനങ്ങൾക്കുണ്ടായത് പോലെ, ഞങ്ങളുടെ ആഗോള സേവന നിബന്ധനകൾ നടപ്പാക്കുന്നതിലും അതുപോലെ പുതിയ ഐടി നിയമം നടപ്പാക്കുന്നിതുലുമുള്ള പ്രതികരണമായി പൊലീസ് നടത്തിയ ഭയപ്പെടുത്താൽ നടപടികളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഈ ചട്ടങ്ങളിൽ മാറ്റം വരുത്താൻ തുറന്ന പൊതു ചർച്ചക്ക് ഞങ്ങൾ ആലോചിക്കുന്നു." എന്ന് ട്വിറ്റർ വക്താവ് പറഞ്ഞു.
ഡൽഹി സ്പെഷ്യൽ സെൽ സംഘം തിങ്കളാഴ്ച രാത്രി ട്വിറ്റർ ഇന്ത്യയുടെ ഡൽഹി, ഗുർഗോൺ ഓഫീസുകളിൽ ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് എത്തിയതിനു ദിവസങ്ങൾക്ക് ശേഷമാണു ട്വിറ്ററിന്റെ പ്രതികരണം.
പൊതുജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ക്രിയാത്മക ചർച്ചകൾ തുടരുമെന്ന് ട്വിറ്റർ വക്താവ് പറഞ്ഞു. പൊലീസ് എത്തിയതിനു പുറമെ, ട്വിറ്ററിൽ വരുന്ന കണ്ടന്റുകൾക്ക് ബാധ്യതയുള്ള ഒരാളായി ചീഫ് കംപ്ലൈൻസ് ഓഫീസറെ നിയമിക്കുന്നതിനുള്ള ആശങ്കയും ട്വിറ്റർ പങ്കുവെച്ചു.
Read Also: പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ വിമര്‍ശനം; രണ്ട് തട്ടിലായി ബിജെപി
ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതും സജീവമായ നിരീക്ഷണങ്ങൾ നടത്തുന്നതും ജനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള സർക്കാരിന്റെ കടന്നു കയറ്റമാണെന്നും രാജ്യത്തിന്റെ ജനാധിപത്യ തത്വങ്ങളുമായി പൊരുത്തപ്പെടാത്തതാണെന്നും കമ്പനി പറഞ്ഞു. വിവിധ ട്വീറ്റുകൾ സംബന്ധിച്ച് സർക്കാരും ട്വിറ്ററായുമായി നടന്ന പല അഭിപ്രായവ്യത്യാസങ്ങളിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു ഡൽഹി പൊലീസിന്റെ കഴിഞ്ഞ ദിവസത്തെ നടപടി.
കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലും കർഷക സമരവുമായി ബന്ധപ്പെട്ട് ഐടി മന്ത്രാലയം 'തെറ്റായ വിവരങ്ങൾ' പ്രചരിപ്പിക്കുന്നു എന്ന് ആവശ്യപ്പെട്ട് പിൻവലിക്കാൻ ആവശ്യപ്പെട്ട ട്വീറ്റുകൾ ട്വിറ്റർ പിൻവലിച്ചിരുന്നില്ല. എന്നാൽ, ട്വിറ്റർ നടപടി സ്വീകരിച്ചില്ലെങ്കിൽ ട്വിറ്റർ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രാലയം ഭീഷണിപ്പെടുത്തുകയും ഇതേ തുടർന്ന് സർക്കാരിന്റെ 95 ശതമാനം അപേക്ഷകളും ട്വിറ്റർ അംഗീകരിക്കുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.