scorecardresearch
Latest News

ട്രംപിനെ ജയിപ്പിച്ചതിൽ ട്വിറ്ററിന് പങ്കുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നെന്ന് സ്ഥാപകൻ ഇവാൻ വില്യംസ്

ന്യൂയോർക്: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റയത് പലർക്കും ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു. പ്രസിഡന്റിനെ അംഗീകരിക്കാതെ അമേേരിക്കയുടെ തെരുവുകൾ പ്രതിഷേധ വേദികളായതും തുടർക്കഥ. ഇനിയും ആ വിജയം ഉൾക്കൊള്ളാൻ അമേരിക്കയിൽ പലർക്കും സാധിച്ചില്ലെന്നതിന്റെ തെളിവാണ് ട്വിറ്റർ സ്ഥാപകൻ ഇവാൻ വില്യംസിന്റെ ക്ഷമാപണം. ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റാക്കിയതിൽ ട്വിറ്ററിന് പങ്കുണ്ടെങ്കിൽ താനതിൽ നിർവ്യാജം ഖേദിക്കുന്നെന്നാണ് അദ്ദേഹം ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 2006 ൽ ട്വിറ്റർ സ്ഥാപിച്ചപ്പോൾ അതിന്റെ അണിയറ പ്രവർത്തനത്തിൽ വലിയ പങ്കുവഹിച്ച ഒരാളായിരുന്നു ഇവാൻ വില്യംസ്. താനുൾപ്പടെ […]

ട്രംപിനെ ജയിപ്പിച്ചതിൽ ട്വിറ്ററിന് പങ്കുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നെന്ന് സ്ഥാപകൻ ഇവാൻ വില്യംസ്

ന്യൂയോർക്: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റയത് പലർക്കും ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു. പ്രസിഡന്റിനെ അംഗീകരിക്കാതെ അമേേരിക്കയുടെ തെരുവുകൾ പ്രതിഷേധ വേദികളായതും തുടർക്കഥ. ഇനിയും ആ വിജയം ഉൾക്കൊള്ളാൻ അമേരിക്കയിൽ പലർക്കും സാധിച്ചില്ലെന്നതിന്റെ തെളിവാണ് ട്വിറ്റർ സ്ഥാപകൻ ഇവാൻ വില്യംസിന്റെ ക്ഷമാപണം. ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റാക്കിയതിൽ ട്വിറ്ററിന് പങ്കുണ്ടെങ്കിൽ താനതിൽ നിർവ്യാജം ഖേദിക്കുന്നെന്നാണ് അദ്ദേഹം ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

2006 ൽ ട്വിറ്റർ സ്ഥാപിച്ചപ്പോൾ അതിന്റെ അണിയറ പ്രവർത്തനത്തിൽ വലിയ പങ്കുവഹിച്ച ഒരാളായിരുന്നു ഇവാൻ വില്യംസ്. താനുൾപ്പടെ ഭാഗമായി സ്ഥാപിച്ച സമൂഹ മാധ്യമം ഒരിക്കൽ ഒരു തിരഞ്ഞെടുപ്പ് വിജയത്തിന്റെയോ പരാജയത്തിന്റെയോ കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അദ്ദേഹം ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ഫോക്സ് ന്യൂസിന് ഇക്കഴിഞ്ഞ മാർച്ചിൽ നൽകിയ അഭിമുഖത്തിൽ പ്രസിഡന്റ് ഡഡൊണാൾഡ് ട്രംപ് തന്നെയാണ് തന്റെ വിജയത്തിന് പിന്നിൽ ട്വിറ്ററാണ് കാരണമെന്ന് വ്യക്തമാക്കിയത്. “ഈ വിജയത്തിൽ ട്വിറ്ററിന് പങ്കുണ്ടെങ്കിൽ അത് വളരെ മോശമായിപ്പോയി” എന്നാമ് ഇവാൻ ന്യൂയോർക് ടൈംസിനോട് പ്രതികരിച്ചത്. “ട്വിറ്ററില്ലെങ്കിൽ അദ്ദേഹം വിജയിക്കില്ലായിരുന്നു എന്ന പ്രസ്താവന സത്യമാണെങ്കിൽ താനതിൽ ശരിക്കും ദു:ഖിക്കുന്നു” എന്നാണ് ന്യൂയോർക് ടൈംസിന് ഇവാൻ നൽകിയ പ്രതികരണം.

2009 ലാണ് ഇന്ന് അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ അക്കൗണ്ട് എടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അദ്ദേഹം മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചപ്പോൾ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും വർദ്ധനവുണ്ടായി. ദിനംപ്രതി ലക്ഷക്കണക്കിന് പേരോട് ട്വിറ്ററിലൂടെ ഇദ്ദേഹം നിരന്തരം സംവദിച്ചിരുന്നു.

30 മില്യൺ ആണ് ഡോണാൾഡ് ട്രംപിനെ ഇപ്പോൾ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം. തന്റെ സ്വന്തം മാധ്യമമെന്നാണ് അദ്ദേഹം ട്വിറ്റർ അക്കൗണ്ടിനെ വിശേഷിപ്പിക്കുന്നത്. കോടിക്കണക്കിന് അമേരിക്കക്കാരോട് നിരന്തരം ഇതിലൂടെയാണ് ഇദ്ദേഹം ആശയ വിനിമയം നടത്തുന്നത്.

“എല്ലാവർക്കും സ്വന്തം അഭിപ്രായം തുറന്ന് പ്രകടിപ്പിക്കാനുള്ള ഒരിടം ലഭിക്കുകയാണെങ്കിൽ അത് കൂടുതൽ സ്വതന്ത്രമായ ഒരു ലോകം സൃഷ്ടിക്കുമെന്നായിരുന്നു താൻ ധരിച്ചത്. എന്നാലിത് തെറ്റാണെന്ന് ഇപ്പോൾ മനസിലായി” എന്ന് ഇവാൻ വില്യംസ് ന്യൂയോർക് ടൈംസിനോടുള്ള അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Twitter co founder evan williams says sorry if the platform helped elect donal trump