/indian-express-malayalam/media/media_files/uploads/2020/09/Narendra-Modi.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോകറൻസി വഴി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകാൻ അനുയായികളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റുകൾ മോദിയുടെ ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. ട്വിറ്റർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.
ഹാക്ക് ചെയ്യപ്പെട്ട വിവരം ശ്രദ്ധയിൽ പെട്ടതോടെ, അക്കൗണ്ടിന്റെ നിയന്ത്രണം ട്വിറ്റർ പുനഃസ്ഥാപിക്കുകയും ഹാക്കര്‍മാരുടെ വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
“ഞങ്ങൾ സ്ഥിതിഗതികൾ സജീവമായി അന്വേഷിക്കുന്നു. കൂടുതൽ അക്കൗണ്ടുകളെ ഇത് ബാധിച്ചിട്ടുണ്ടോയെന്ന് നിലവിൽ പറയാൻ സാധിക്കില്ല,” ഒരു ട്വിറ്റർ വക്താവ് ഇമെയിൽ ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
Read More: പബ്ജിക്കും പൂട്ടിട്ട് കേന്ദ്രം; 118 ആപ്ലിക്കേഷനുകൾക്കുകൂടി നിരോധനം
കോവിഡ് -19 നുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് സംഭാവന ചെയ്യുക എന്നായിരുന്നു ഹാക്ക് ചെയ്ത് വന്ന ട്വീറ്റില്‍ പറയുന്നത്.
ജൂലൈയിൽ നിരവധി പ്രമുഖരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷമാണ് ഏറ്റവും പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ അക്കൗണ്ട് 25 ലക്ഷത്തിലധികം ആളുകളാണ് ഫോളോ ചെയ്യുന്നത്.
യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ, മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, എലോൺ മസ്ക് എന്നിവരുടെയെല്ലാം ട്വിറ്റർ അക്കൗണ്ട് നേരത്തേ ഹാക്ക് ചെയ്യപ്പെടുകയും ഡിജിറ്റൽ കറൻസി അഭ്യർത്ഥിക്കാൻ ഉപയോഗിക്കുകയും ചെയ്തിരുന്നു.
Read in English: Twitter account of PM Narendra Modi’s personal website hacked
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.