scorecardresearch

മഴയത്ത് സ്‌നേഹ ചുംബനം നല്‍കി കമിതാക്കള്‍: ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം

ക്യാംപസ് പരിസരത്ത് നിന്നാണ് ചിത്രം പകര്‍ത്തിയത്

ക്യാംപസ് പരിസരത്ത് നിന്നാണ് ചിത്രം പകര്‍ത്തിയത്

author-image
WebDesk
New Update
മഴയത്ത് സ്‌നേഹ ചുംബനം നല്‍കി കമിതാക്കള്‍: ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം

ധാക്ക: മഴയത്ത് റോഡരികില്‍ കമിതാക്കള്‍ ചുംബിക്കുന്നതിന്റെ ഫോട്ടോ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ സൈബര്‍ ആക്രമണം. ജിബോണ്‍ അഹമ്മദ് എന്ന ഫോട്ടോഗ്രാഫറാണ് സ്വപ്നതുല്യമായ ഒരും ചുംബന രംഗം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ബംഗ്ലാദേശി ഫോട്ടോജേർണലിസ്റ്റായ ഇദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ധാക്ക സര്‍വ്വകലാശാലയിലെ ക്യാംപസ് പരിസരത്ത് നിന്നാണ് ചിത്രം പകര്‍ത്തിയത്.

Advertisment

കൈകോര്‍ത്ത് നടന്ന രണ്ട് കമിതാക്കളെ ആക്രമിച്ചതിന് ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ മാസങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയത് ഇവിടെ നിന്നാണ്. ചിത്രം പകര്‍ത്തിയതിന് ശേഷം അഹമ്മദ് താന്‍ ജോലി ചെയ്യുന്ന മാധ്യമസ്ഥാപനത്തിലേക്ക് ചിത്രം അയച്ചു നല്‍കി. എന്നാല്‍ ഇത് പ്രസിദ്ധീകരിക്കാന്‍ പത്രാധിപര്‍ തയ്യാറായില്ല. തെറ്റായ സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത് എന്നായിരുന്നു എഡിറ്ററുടെ നിലപാട്. ഇതിനെ തുടര്‍ന്ന് അഹമ്മദ് ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും മണിക്കൂറുകള്‍ക്കകം വൈറലായി മാറുകയും ചെയ്തു. ചിലര്‍ ചിത്രം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ബംഗ്ലാദേശിലെ ഭൂരിഭാഗം വരുന്ന മതമൗലികവാദികളും ചിത്രം അശ്ലീലമാണെന്ന് പറഞ്ഞ് ആക്രമണം തുടര്‍ന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ അഹമ്മദിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

publive-image

ചിത്രം സോഷ്യൽ മീഡിയയില്‍ കണ്ട പത്രാധിപര്‍ അഹമ്മദിനോട് ലാപ്ടോപും ഐഡി കാര്‍ഡും തിരികെ നല്‍കി ജോലി വിട്ടു പോയ്ക്കൊള്ളാനാണ് അറിയിച്ചത്. സോഷ്യൽ മീഡിയയിലും ആക്രമണം കനത്തതോടെ അഹമ്മദിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ എത്തി. എഡിറ്ററുടെ തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ട് പോവാനാണ് ഇവരുടെ തീരുമാനം. അഹമ്മദിന് പിന്തുണയുമായി നിരവധി മാധ്യമസ്ഥാപനങ്ങളും രംഗത്തെത്തി.

കമിതാക്കള്‍ താന്‍ ചിത്രം പകര്‍ത്തുന്നതിനെ എതിര്‍ത്തിട്ടില്ലെന്നും പവിത്രമായൊരു പ്രണയത്തിനാണ് താന്‍ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'അവര്‍ പരസ്പരം ചുംബിച്ചതില്‍ ഒരു അശ്ലീലവും കാണാന്‍ കഴിയില്ല. നമ്മുടെ രാജ്യത്തുളള ചിലര്‍ക്ക് കടലാസില്‍ മാത്രമാണ് വിദ്യാഭ്യാസമുളളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ വിദ്യാഭ്യാസമുളളവരല്ല. എന്റെ ചിത്രത്തിന്റെ അര്‍ത്ഥം അവര്‍ക്ക് വായിക്കാനായില്ല', അഹമ്മദ് പറഞ്ഞു.

Advertisment
Viral Photo Attack Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: