ചണ്ഡിഗഡ്: ഹരിയാനയിലെ ഗുഡ്‌ഗാവിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
നേരത്തെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം സ്കൂൾ ബസ് ഡ്രൈവർ കുട്ടിയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെതിരെ മരിച്ച കുട്ടിയുടെ അച്ഛൻ കോടതിയെ സമീപിച്ചു. കേസ് വഴിതിരിച്ചുവിടാൻ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹം കോടതിയെ സമീപിച്ചത്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ സിബിഐ സംഘം കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ ഇന്ന് രാവിലെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തു. ഇന്ന് ജുവനൈൽ കോടതിയിൽ ഈ കുട്ടിയെ ഹാജരാക്കും.
സെപ്റ്റംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അതേസമയം, പിടിയിലായ വിദ്യാർഥിയുടെ അച്ഛൻ മകൻ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞു. എഎൻഐയോടാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. “എന്റെ മകൻ കുറ്റം ചെയ്തിട്ടില്ല. തോട്ടക്കാരെയും അധ്യാപകരെയും പ്രദ്യുമൻ ഠാക്കൂർ മുറിവേറ്റ് കിടക്കുന്ന വിവരം അറിയിക്കുകയാണ് അവൻ ചെയ്തത്”, അദ്ദേഹം പറഞ്ഞു.
They (CBI) arrested my son last night. My son has not committed the crime, he informed gardener and teachers: Father of student arrested by CBI in Pradyuman murder case pic.twitter.com/Aw6ujjZ8OY
— ANI (@ANI) November 8, 2017