ന്യൂഡൽഹി: എ.ബി.വി.പി​ക്കെതി​രെ ഓൺലൈൻ കാമ്പയിൻ നടത്തിയ കാർഗിൽ രക്​തസാക്ഷിയുടെ മകൾ ഗുര്‍മെഹർ കൗറിനെ താന്‍ പരിഹസിച്ചിട്ടില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. തന്റെ ട്വീറ്റ് ഗുര്‍മെഹറിനെ ഉദ്ദേശിച്ച് ആയിരുന്നില്ലെന്ന് സെവാഗ് വ്യക്തമാക്കി. താന്‍ കേവലം തമാശ മാത്രമാണ് ഉദ്ദേശിച്ചതെന്നും ജനങ്ങള്‍ അത് തെറ്റായ രീതിയിലാണ് എടുത്തതെന്നും സെവാഗ് ഇന്ത്യ ടുഡെയോട് പറഞ്ഞു.

പരിഹാസവുമായി രംഗത്തെത്തിയ സെവാഗിനെതിരെ പെണ്‍കുട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് മാച്ചുകള്‍ നടക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തുവിളിച്ചതെന്നും എന്നാല്‍ പിതാവിന്റെ മരണത്തെ ഇവരാണ് പരിഹസിക്കുന്നതെന്നും കാണുമ്പോള്‍ ഹൃദയം തകര്‍ന്ന് ഗുര്‍മെഹര്‍ പറഞ്ഞു.

ഈ പെണ്‍കുട്ടിയുടെ മനസ് ആരാണ് മലിനമാക്കിയതെന്നായിരുന്നു നേരത്തേ കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തത്. ശക്തമായ സൈനിക ശക്തിയാണ്​ യുദ്ധത്തെ തടയുന്നത്​. ഇന്ത്യ ആരേയും അങ്ങോട്ട്​ അക്രമിച്ചിട്ടില്ല. എന്നാൽ ദുര്‍ബലമായിരുന്ന കാലത്ത്​ ഇന്ത്യ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചത്​.

ഇതിനു മുൻപ് ഗുർമെഹർ പോസ്റ്റ് ചെയ്‌ത ഒരു വിഡിയോയിൽ ഇതുപോലെ പ്ലക്കാർഡ് പിടിച്ച് ‘പാകിസ്ഥാനല്ല എന്റെ അച്ഛനെ കൊന്നത്, യുദ്ധമാണ്’ എന്നെഴുതിയിരുന്നു. ഇതിന് ക്രിക്കറ്റ് താരം വിരേന്ദർ സേവാഗും നടൻ രൺദീപ് ഹൂഡയും ട്രോളുമായി രംഗത്തെത്തിയിരുന്നു. താന്‍ അല്ല സെഞ്ചുറികള്‍ അടിച്ചതെന്നും തന്റെ ബാറ്റാണ് അത് ചെയ്തതെന്നും എഴുതിയ പ്ലക്കാര്‍ഡുള്ള ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു സെവാഗിന്റെ പരിഹാസം. ഇതിനെ വിമര്‍ശിച്ചും ട്വിറ്റര്‍ ഉപയോക്താക്കള്‍ അണിനിരന്നു.

എബിവിപിയെ ഭയപ്പെടുന്നില്ല എന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌ത ഗുര്‍മെഹറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി ഉയർന്നിരുന്നു. എന്റെ അച്ഛൻ രാജ്യത്തിനു വേണ്ടി വെടിയേറ്റ് മരിച്ചെങ്കിൽ ഞാനും രാജ്യത്തിനു വേണ്ടി വെടിയേൽക്കാൻ തയാറാണെന്നും ഗുർമെഹർ പറഞ്ഞു.

ഡൽഹിയിലെ ലേഡി ശ്രീറാം കോളജ് ഫോർ വുമനിൽ എബിവിപി പ്രവർത്തകരുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ ഗുർമെഹർ സമൂഹമാധ്യമത്തിലൂടെ ‘എബിവിപിയെ ഭയക്കുന്നില്ല’ എന്ന ക്യാംപെയ്ൻ നടത്തിയിരുന്നു. ഇതിനു ശേഷമാണ് ചിലർ യുവതിയുടെ ഫെയ്‌സ്ബുക്കിലൂടെ മാനഭംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ