scorecardresearch

കരൂർ ദുരന്തത്തിനു പിന്നാലെ സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാൻ വിജയ്; പൊലീസിനോട് അനുമതി തേടി

ഡിസംബറിൽ സേലത്ത് പൊതുയോഗം സംഘടിപ്പിക്കാൻ മൂന്നു സ്ഥലങ്ങൾ പരിഗണനയിലുള്ളതായാണ് വിവരം

ഡിസംബറിൽ സേലത്ത് പൊതുയോഗം സംഘടിപ്പിക്കാൻ മൂന്നു സ്ഥലങ്ങൾ പരിഗണനയിലുള്ളതായാണ് വിവരം

author-image
WebDesk
New Update
vijay

വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നാലെ വീണ്ടും സംസ്ഥാന പര്യടനം തുടങ്ങാനൊരുങ്ങി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). ഡിസംബറിൽ പൊതുയോഗം നടത്താൻ ടിവികെ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. സേലത്ത് പൊതുയോഗം സംഘടിപ്പിക്കാൻ മൂന്നു സ്ഥലങ്ങൾ പരിഗണനയിലുള്ളതായാണ് വിവരം.

Advertisment

സേലം ഫോർട്ട് ഗ്രൗണ്ട്, പഴയ ബസ് സ്റ്റാൻഡിലെ ബോസ് ഗ്രൗണ്ട്, കെച്ചൽ നായക്കൻപെട്ടി ഗ്രൗണ്ട് തുടങ്ങി മൂന്നു സ്ഥലങ്ങളിൽ ഒന്നിൽ പരിപാടിക്ക് അനുമതി തേടി ടിവികെ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഡിസംബർ നാലിന് പര്യടനം നടത്തുമെന്നാണ് വിവരം.

Also Read:പത്താമൂഴത്തിൽ നിതീഷ് കുമാർ; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സെപ്റ്റംബര്‍ 27 നായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തത്തില്‍ കലാശിച്ചത്. ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെ വിമർശനങ്ങൾ ഉയർന്നതോടെ പര്യടനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അടുത്തിടെ നടന്ന പ്രത്യേക പാർട്ടി ജനറൽ ബോഡി യോഗത്തിൽ ഇനി തന്റെ രാഷ്ട്രീയ യാത്ര കൂടുതൽ വേഗത്തിലും തീവ്രവുമായിരിക്കുമെന്ന് പര്യടനം പുനരാരംഭിക്കുമെന്ന് സുചന നൽകിക്കൊണ്ട് വിജയ് വ്യക്തമാക്കിയിരുന്നു.

Advertisment

Also Read:ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ല; ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണം: സുപ്രീം കോടതി

നേരത്തെ, ശനിയാഴ്ച തോറും ടിവികെ വിജയ്‌യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സെപ്റ്റംബര്‍ 27 ശനിയാഴ്ച കരൂര്‍ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്. ആദ്യ ദിവസം 38 പേരാണ് മരിച്ചത്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ചികിത്സയിലുണ്ടായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ 41 പേരുടെ മരണം സ്ഥിരീകരിച്ചു. 

Also Read: ഡൽഹി സ്‌ഫോടനം; വിദേശ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ, അക്കൗണ്ടുകൾ മരവിപ്പിച്ചു

സംഭവത്തിന് പിന്നാലെ കരൂര്‍ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി വിജയ് രംഗത്തെത്തിയിരുന്നു. പിന്നാലെ തീരുമാനം മാറ്റുകയായിരുന്നു. അതേസമയം, ദുരിതബാധിതരായ കുടുംബങ്ങളെ ചെന്നൈയിലേക്ക് വിളിപ്പിച്ച് നേരിൽ കണ്ട വിജയ് മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു. 

Read More: ഡൽഹിയിൽ സ്‌കൂൾ കായിക മത്സരങ്ങൾ വിലക്കി സുപ്രീം കോടതി; നടപടി വായുമലീനികരണത്തിന്റെ പശ്ചാത്തലത്തിൽ

Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: