മുംബൈ: തെങ്ങ് മറിഞ്ഞു വീണ് ദൂരദർശൻ മുൻ അവതാരക മരിച്ചു. കാഞ്ചൻ രഘുനാഥാണ് (57) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം ഉണ്ടായത്. രാവിലെ നടക്കാൻ പോകവേ കാഞ്ചനയുടെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാഞ്ചന നടന്നുപോകുമ്പോൾ പെട്ടെന്ന് തെങ്ങ് മറിഞ്ഞ് ദേഹത്തക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. സിസിടിവി ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ദുരദർശനിലെ മുൻ അവതാരികയാണ് കാഞ്ചന. നിരവധി മ്യൂസിക് പരിപാടികളുടെ അവതാരികയായി പ്രവർത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ