scorecardresearch

വജ്രവ്യാപാരിയുടെ കൊലപാതകം: പ്രശസ്ത സീരിയൽ നടി കസ്റ്റഡിയിൽ

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു

author-image
WebDesk
New Update
devoleena bhattacharjee, ie malayalam

മുംബൈ: വജ്രവ്യാപാരിയെ വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മോഡലും പ്രശസ്ത ഹിന്ദി സീരിയൽ നടിയുമായ ദേവോലീന ഭട്ടാചാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 'സാത് നിഭാന സഥിയ' എന്ന ഹിന്ദി സീരിയയിലെ 'ഗോപി ബഹു' എന്ന കഥാപാത്രമാണ് ദേവോലീനയെ പ്രശസ്തയാക്കിയത്.

Advertisment

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിലെ ദേവോലീനയുടെ പങ്കിനെക്കുറിച്ചുളള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. ഈ മേഖലയിൽനിന്നുളള കൂടുതൽ നടിമാരെ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

രണ്ടു ദിവസങ്ങൾക്കു മുൻപാണ് വജ്രവ്യാപാരിയായ രാജേശ്വർ ഉദാനിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ 28 മുതൽ ഇയാളെ കാണാനില്ലായിരുന്നു. കാണാതായി 10 ദിവസങ്ങൾക്കുശേഷം ഡിസംബർ അഞ്ചിനാണ് റായ്ഗഡ് ജില്ലയിലെ പൻവൽ വനത്തിൽ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

അഴുകിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഉദാനിയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വനത്തിൽ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

Advertisment

സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ പവാർ, ദിനേശ് പവാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സച്ചിൻ പവാർ മൂലം എന്റർടെയിൻമെന്റ് മേഖലയിൽനിന്നുളള നിരവധി നടികളുമായി കൊല്ലപ്പെട്ട ഉദാനിക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Arrest Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: