മുംബൈ: ടെലിവിഷൻ താരം സേജൽ ശർമ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് സേജലിനെ ആത്മഹത്യ ചെയ്ത രീതിയിൽ കണ്ടെത്തിയത്.
മുംബൈ മിര റോഡിലെ ശിവർ ഗാർഡനിലെ റോയൽ നെസ്റ്റ് സൊസൈറ്റിയിൽ ഒരു സുഹൃത്തിനൊപ്പമായിരുന്നു സേജലിന്റെ താമസം. “ഫോൺ കോളുകളോട് സേജൽ പ്രതികരിക്കാത്തിനാൽ പുലർച്ചെ രണ്ടരയോടെ, റൂംമേററ്റ് ഡോർ തള്ളിതുറന്നപ്പോഴാണ് സേജലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്,” പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം നടന്നിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സേജൽ എഴുതിയ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തി. സേജൽ ശർമയുടെ അന്ത്യകർമങ്ങൾ ജന്മനാടായ ഉദയ്പൂരിൽ നടക്കും.
വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന നടൻ കുശാൽ പഞ്ചാബിയും ഒരുമാസം മുൻപ് മരിച്ചിരുന്നു. അതിനു പിന്നാലെയാണ് സീരിയൽ ലോകത്തുനിന്നും മറ്റൊരു ദുഖവാർത്ത കൂടി.
സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്ത ‘ദിൽ തോ ഹാപ്പി ഹെ ജി’ എന്ന സീരിയലിലെ സിമ്മി ഖോസ്ല എന്ന കഥാപാത്രമാണ് സേജലിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്. ‘ലാൽ ഇഷ്ക്’, ‘സിന്ദഗി യു’ എന്നീ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ സേജൽ അവതരിപ്പിച്ചിരുന്നു. ബീയിംഗ് ഇന്ത്യയുടെ വെബ് സീരീസായ ‘ആസാദ് പരിന്ദെ’യിലും സേജൽ അഭിനയിച്ചു.
Read more: ജിന്നയുടെ ആസാദിയോ, ഭാരത് മാതാ കി ജയ്യോ എന്ന് തീരുമാനിക്കൂ: പ്രകാശ് ജാവദേക്കർ