ന്യൂൽഹി: തുഷാർ മേത്ത സോളിസിറ്റർ ജനറലായി ചുമതലയേറ്റു. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ രാജി വച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് മുതിർന്ന അഭിഭാഷകനും അഡീഷണൽ സോളിസിറ്റർ ജനറലായ തുഷാർ മേത്തയെ നിയമിച്ചത്. കമ്മിറ്റി ഓഫ് ദി കാബിനറ്റ് ശരിവച്ചതിനെ തുടർന്നാണ് തുഷാർ മേത്തയുടെ നിയമനം. 2020 ജൂൺ 30 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.

ജമ്മു കശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച കേസിൽ സർക്കാരിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരാവുന്നത് തുഷാർ മേത്തയാണ്. 2ജി അഴിമതി, എയർസെൽ-മാക്സിസ് കേസ്, ഐടി നിയമത്തിലെ 66എ, ഭിമ കൊറേഗാവ് പ്രവർത്തകരുടെ അറസ്റ്റ് എന്നിവയിൽ സർക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്.

2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതൽ തുഷാർ മേത്ത അഡീഷണൽ സോളിസിറ്റർ ജനറലാണ്. സർക്കാരിനെ കോടതി വ്യവഹാരങ്ങളിൽ പ്രതിനിധീകരിക്കുകയാണ് സോളിസിറ്റർ ജനറലുടെ ചുമതല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook