അടൂർ: അന്ത്യനിമിഷങ്ങൾ പകർത്താൻ വീഡിയോ കാമറയും മൊബൈൽ കാമറയും പ്രവർത്തിപ്പിച്ച് വച്ച ശേഷം യുവതിയും യുവാവും ആത്മഹത്യ ചെയ്തു. തേപ്പുപാറ പരപ്പന്നൂർ ഷിനു പി.ബേബി (32), കൊടുമൺ തോട്ടരികിൽ പുത്തൻവീട്ടിൽ റിജോ ജോസ് (26) എന്നിവരാണ് മരിച്ചത്.

റിജോ വാടകയ്ക്കെടുത്ത പന്നിവിഴ സർവ്വീസ് സഹകരണ ബാങ്കിന് സമീപത്തെ ഫ്ലാറ്റിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ഫ്ലാറ്റിലെ താമസക്കാരനായ മറ്റൊരാളുടെ വാഹനത്തിന്റെ പുറകിലാണ് റിജോ കാർ പാർക്ക് ചെയ്തത്. രാവിലെ വാഹനം നീക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം റിജോയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ആയിരുന്നു. പിന്നീട് ഫ്ലാറ്റിലെത്തി നോക്കിയപ്പോഴും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനാലയുടെ ഗ്ലാസ് തകർത്ത് നോക്കിയപ്പോഴാണ് ഹാളിൽ ഷിനുവിന്റെയും അകത്തെ മുറിയിൽ റിജോയുടെയും മൃതശരീരം ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയിലാണ് ദൃശ്യങ്ങൾ മൊബൈലിലും വീഡിയോ കാമറിയിലും പകർത്തിയതായി കണ്ടെത്തിയത്. റിജോ അവിവാഹിതനാണ്. ഷിനുവിന്റെ ഭർത്താവ് നേരത്തേ മരിച്ചുപോയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ