scorecardresearch

തുര്‍ക്കി തിരഞ്ഞെടുപ്പില്‍ തയ്യിപ് എര്‍ദൊഗാന് വീണ്ടും ജയം

അഞ്ച് വര്‍ഷത്തേക്ക് കൂടി പ്രസിഡന്റ് സ്ഥാനം തന്നെ ഏല്‍പ്പിച്ചതിന് എര്‍ദോഗന്‍ രാജ്യത്തിന് നന്ദി പറഞ്ഞു.

അഞ്ച് വര്‍ഷത്തേക്ക് കൂടി പ്രസിഡന്റ് സ്ഥാനം തന്നെ ഏല്‍പ്പിച്ചതിന് എര്‍ദോഗന്‍ രാജ്യത്തിന് നന്ദി പറഞ്ഞു.

author-image
WebDesk
New Update
Tiyyab,Turkey

Tiyyab

അങ്കാറ: തുര്‍ക്കിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റജബ് തയ്യിപ് എര്‍ദൊഗാന് വീണ്ടും ജയം. എര്‍ദോഗന്‍ 52% വോട്ട് നേടിയതായും എതിരാളിയായ കെമാല്‍ കിലിക്ദറോഗ്ലുവിന് 48% വോട്ട് നേടിയെന്നുമാണ് വാര്‍ത്താ ഏജന്‍സികളില്‍ നിന്നുള്ള അനൗദ്യോഗിക ഫലങ്ങള്‍ പറയുന്നത്. രാജ്യം ഉയര്‍ന്ന പണപ്പെരുപ്പത്തിലും ഭൂകമ്പത്തെത്തുടര്‍ന്ന് മുഴുവന്‍ നഗരങ്ങളെയും നിലംപരിശാക്കുന്ന സാഹചര്യത്തിലാണ് തയ്യിപ് എര്‍ദൊഗാന്‍ ഭരണം മൂന്നാം ദശകത്തിലേക്ക് കടക്കുന്നത്.

Advertisment

തുര്‍ക്കി ഇലക്ടറല്‍ ബോര്‍ഡ് തലവന്‍ തയ്യിപ് എര്‍ദൊഗാന്റെ വിജയം സ്ഥിരീകരിച്ചു. അഞ്ച് വര്‍ഷത്തേക്ക് കൂടി പ്രസിഡന്റ് സ്ഥാനം തന്നെ ഏല്‍പ്പിച്ചതിന് എര്‍ദോഗന്‍ രാജ്യത്തിന് നന്ദി പറഞ്ഞു.

'21 വര്‍ഷമായി ഞങ്ങള്‍ ചെയ്തതിന് നിങ്ങളുടെ വിശ്വാസത്തിന് യോഗ്യരായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' എര്‍ദോഗന്‍ ഒരു പ്രചാരണ ബസില്‍ അനുയായികളോട് പറഞ്ഞു. ഇസ്താംബൂളിലെ തന്റെ വീടിന് പുറത്ത് പിന്തുണക്കാര്‍ ആക്രോശിച്ചപ്പോള്‍ 'ബൈ ബൈ ബൈ, കെമാല്‍' എന്ന് പറഞ്ഞുകൊണ്ട് തോല്‍വിക്ക് അദ്ദേഹം തന്റെ എരിരാളിയെ പരിഹസിച്ചു. ''ഇന്നത്തെ ഏക വിജയി തുര്‍ക്കിയാണ്,'' തുര്‍ക്കിയുടെ രണ്ടാം നൂറ്റാണ്ടിനായി കഠിനാധ്വാനം ചെയ്യുമെന്ന് എര്‍ദോഗന്‍ പറഞ്ഞു. രാജ്യം ഈ വര്‍ഷം അതിന്റെ ശതാബ്ദി ആഘോഷ നിറവിലാണ്.

തന്റെ മൂന്നാമത്തെ ടേം എര്‍ദോഗന് ആഭ്യന്തരമായും അന്തര്‍ദേശീയമായും കൂടുതല്‍ ശക്തമായ കൈ നല്‍കുന്നു, കൂടാതെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അങ്കാറക്കപ്പുറമുള്ള പ്രതിഫലനങ്ങള്‍ ഉണ്ടാക്കും. യൂറോപ്പിന്റെയും ഏഷ്യയുടെയും നടവുവില്‍ സ്ഥിതി ചെയ്യുന്ന തുര്‍ക്കി നാറ്റോയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന രാജ്യമാണ്.

Advertisment
Turkey

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: