അങ്കാര: തുര്‍ക്കിയില്‍ നടന്ന ഹിതപരിശോധനയില്‍ 51.3 ശതമാനം പേര്‍ പ്രസിഡന്‍ഷ്യന്‍ ഭരണത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ ഭരണത്തിന് അവകാശവാദവുമായി പ്രസിഡന്റ് ത്വയ്യിപ് ഉര്‍ദുഗാന്‍ രംഗത്ത് വന്നു. രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമുള്ള മറുപടിയാണ് വിജയമെന്ന് ഉര്‍ദുഗാന്‍ പ്രതികരിച്ചു. രാജ്യം കണ്ട എക്കാലത്തേയും വലിയ
51.3 ശതമാനം പേര്‍ ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ 48.7 ശതമാനം പേര്‍ എതിര്‍ത്തു. നിലവിലെ 550 പാര്‍ലമെന്റ് സീറ്റുകളില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയോടെ 600 ആയി വര്‍ധിക്കും. ഭരണഘടന ഭേദഗതി നടപ്പാകുന്നതോടെ പ്രസിഡൻറിനാവും പരിപൂർണ ഭരണചുമതല.
അധികാരം വിപുലീകരിക്കുന്നതോടെ പുതിയ സമ്പ്രദായപ്രകാരം 2029 വരെ ഉർദുഗാന് പ്രസിഡൻറായി തുടരാനും കഴിയും. ഇതുള്‍പ്പെടെ 18 ഭേദഗതികള്‍ക്കാണ് ജനം അനുകൂലമായി വിധിയെഴുതിയത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ഇനിയും ദിവസങ്ങള്‍ എടുക്കുമെങ്കിലും വിജയം അവകാശപ്പെട്ട് ഭരണകക്ഷിയായ എ കെ പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്.