അങ്കാറ: ഭരണഘടനാ ഭേദഗതിക്കായി തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന. പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് രാജ്യം മാറുന്നതിനെ അനുകൂലിക്കുന്നതിനും പ്രതികൂലിക്കുന്നതിനായുമാണ് ജനങ്ങള്‍ ഹിതപരിശോധനയില്‍ വോട്ട് ചെയ്യുക.

ഹിതപരിശോധനയെ ജനം അനുകൂലിച്ചാൽ ഒട്ടോമൻ ഭരണാധികാരികളുടെ പതനത്തിനു ശേഷമുള്ള തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായക സംഭവമായി അത് മാറും. വോട്ടെടുപ്പില്‍ ജനഹിതം അനുകൂലമാണെങ്കില്‍ നിലവില്‍ പിന്തുടരുന്ന പ്രധാനമന്ത്രി നിയന്ത്രണ സംവിധാനം ഇല്ലാതാവുകയും പകരമായി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് രാജ്യം മാറ്റപ്പെടുകയും ചെയ്യും.

നിലവിലെ 550 പാര്‍ലമെന്റ് സീറ്റുകളില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയോടെ 600 ആയി വര്‍ധിക്കും. ഭരണഘടന ഭേദഗതി നടപ്പാകുന്നതോടെ പ്രസിഡൻറിനാവും പരിപൂർണ ഭരണചുമതല. അധികാരം വിപുലീകരിക്കുന്നതോടെ പുതിയ സമ്പ്രദായപ്രകാരം 2029 വരെ ഉർദുഗാന് പ്രസിഡൻറായി തുടരാനും കഴിയും.

രാജ്യത്തിന്റെ ഭൂരിപക്ഷ പ്രദേശങ്ങളിലും രാവിലെ 8 മുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പിനുള്ള സമയം. ഫല പ്രഖ്യാപനവും ഉടനെയുണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook