ശ്രീനഗർ: ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ദല്‍ തടാകക്കരയിലെ സബര്‍വന്‍ താഴ്‍വരയില്‍ സ്ഥിതി ചെയ്യുന്ന പൂന്തോട്ടം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടമാണ്. 1.25 മില്യണ്‍ ചെടികളാണ് പൂന്തോട്ടത്തില്‍ ഇത്തവണ നട്ടിട്ടുളളതെന്ന് ഫ്ലോറി കള്‍ച്ചര്‍ 48 ഇനം വ്യത്യസ്തമായ തുലിപ് പുഷ്പങ്ങളാണ് പൂന്തോട്ടത്തില്‍ കാണാനാവുക.

കശ്മീരിലേക്ക് വിനോദസഞ്ചാരികളെ ക്ഷണിക്കുന്നതില്‍ പൂന്തോട്ടം ഏറെ പങ്കുവഹിക്കുമെന്നാണ് ടൂറിസ്റ്റ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. കശ്മീരിലേക്ക് ഇത്തവണ നിരവധി വിനോദസഞ്ചാരികള്‍ എത്തുമെന്ന് ഫ്ലോറി കള്‍ച്ചര്‍ മന്ത്രി ജവൈദ് മുസ്തഫ മിര്‍ പറഞ്ഞു. വസന്തകാലത്ത് പൂക്കുന്ന തുലിപ് പുഷ്പങ്ങള്‍ രണ്ടാഴ്ചക്കാലം മാത്രമാണ് വിരിഞ്ഞു നില്‍ക്കാറുളളത്. അടിക്കടിയുളള ആക്രമണങ്ങളും കലാപവും കാരണം വിനോദസഞ്ചാരം പൂര്‍ണമായും നിലച്ച കശ്മീരിന് ആശ്വാസമാണ് തുലിപ് വസന്തം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ