/indian-express-malayalam/media/media_files/xwUfUmNR4x2o7AceHxVC.jpg)
റിക്ടര്‍സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനിൽ ഉണ്ടായത് (ചിത്രം: എക്സ്)
ജപ്പാൻ തീരപ്രദേശങ്ങളുടെ പല ഭാഗങ്ങളിലും സുനാമി തിരമാലകൾ ആഞ്ഞടിക്കുകയും വടക്കൻ-മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുയും ചെയ്തതൊടെ മുന്നറിയപ്പുമായി അധികൃതർ. തീരദേശ മേഖലയിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അടിയന്തര ജാഗ്രത മുന്നറിയിപ്പുകൾ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ആളെ ഒഴിപ്പിക്കൽ നടപടികൾ കൃത്യമായി പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും, കൂടുതൽ ശക്തമായ ഭൂകമ്പങ്ങൾക്കും സുനാമി തിരമാലകൾക്കുമുള്ള സാധ്യത മുന്നറിയിപ്പ് നൽകുകയും ചെയ്തു.
80 സെന്റീമീറ്ററോളം ഉയരത്തിൽ പൊങ്ങിയ തിരമാലകൾ ജാപ്പനീസ് പ്രാദേശിക സമയം വൈകുന്നേരം 4.35 ഓടെ ടൊയാമ പ്രിഫെക്ചറിൽ ആഞ്ഞടിച്ചു. 0.4 മീറ്റർ ഉയരത്തിലുള്ള തരിമാലകൾ 4.36 ഓടെ നിഗറ്റ പ്രിഫെക്ചറിലെ കാശിവാസാക്കിയിലും പതിച്ചു. 4.10 ന് നിഗറ്റയിലെ സാഡോ ദ്വീപിലും വൻതിരമാലകൾ ആഞ്ഞടിച്ചതായാണ് ജപ്പാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നത്. നിരവധി തീരദേശ റോഡുകൾ അടച്ചതായും, നിരവധി വീടുകള്‍ തകരുകയും, 33000-ത്തോളം വീടുകളിലെ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ ബുള്ളറ്റ് ട്രെയിനുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
2011-ലെ ഫുകുഷിമ ആണവ ദുരന്തത്തിന്റെ ആവർത്തനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടന്നും, ഇതുവരെ ആണവ നിലയങ്ങൾക്ക് ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.