ജക്കാര്‍ത്ത: വീണ്ടും സുനാമി മുന്നറിയിപ്പ് വന്നതോടെ ഇന്തോനേഷ്യയിൽ ജനങ്ങൾ പരിഭ്രാന്തിയിൽ. ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് നിന്ന് ഏതാണ്ട് 40000 ത്തിലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Read More: സ്റ്റേജിലേക്ക് സുനാമി തിരകളെത്തി, അപകടത്തിൽപ്പെട്ട് മ്യൂസിക് ബാൻഡ്; നടുക്കുന്ന വീഡിയോ
അനക് ക്രകതോവ എന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെയാണ് ഇന്തോനേഷ്യയിൽ വീണ്ടും നാശങ്ങളുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ സുനാമിയിൽ പെട്ട് നൂറ് കണക്കിന് പേരാണ് മരിച്ചത്.
ജാവ, സുമാത്ര ദ്വീപുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നാശനഷ്ടങ്ങളുണ്ടായത്. ഇവിടങ്ങളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. നിരവധി കെട്ടിടങ്ങളാണ് ഇവിടങ്ങളിൽ തകർന്നത്.
അതേസമയം രാജ്യത്താകമാനം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിരവധി കെട്ടിടങ്ങളാണ് സുനാമിയിൽ തകർന്നത്. ഇവിടേക്ക് ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനായില്ല.