കേന്ദ്രസർക്കാരിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ ഒന്നോ രണ്ടോ വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി നോക്കാമെന്ന നിർദേശവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. അവ കാർഷിക സമൂഹത്തിന് പ്രയോജനകരമല്ലെന്ന് കണ്ടെത്തിയാൽ സർക്കാർ ആവശ്യമായ എല്ലാ ഭേദഗതികളും ചെയ്യുമെന്നും രാജ്നാഥ് കർഷകരോട് പറഞ്ഞു പറഞ്ഞു.
“ധർണയിൽ ഇരിക്കുന്നവർ കർഷകരാണ്, കർഷകരുടെ കുടുംബങ്ങളിൽ ജനിച്ചവരാണ്. ഞങ്ങൾക്ക് അവരോട് വളരെയധികം ബഹുമാനമുണ്ട്,” എന്ന് രാജ്നാഥ് പറഞ്ഞു. പ്രതിഷേധിച്ച കർഷകരെ സ്വന്തം ജനതയെന്ന് രാജ്നാഥ് വിശേഷിപ്പിച്ചു.
ഒരുമാസത്തോളമായി കർഷകർ സമരം തുടരുന്നതിനിടെയാണ് മന്ത്രി പുതിയ ഒത്തുതീർപ്പ് ശ്രമം മുന്നോട്ട് വച്ചത്. പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കക്കിന് കർഷകർ ഒരു മാസത്തോളം ഡൽഹി അതിർത്തികളിൽ തമ്പടിച്ചിരിക്കുകയാണ്.
Read More: വർഷങ്ങളായി കേരളം ഭരിക്കുന്നവർ കർഷകർക്കൊപ്പം സെൽഫിയെടുക്കുന്നു: പ്രധാനമന്ത്രി
പ്രതിഷേധിക്കുന്ന കർഷക സംഘടനകളും യൂണിയനുകളും സർക്കാരും തമ്മിൽ അഞ്ച് ഘട്ടങ്ങളിലധികം ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ നിയമങ്ങൾ റദ്ദാക്കുന്നതിലും കുറഞ്ഞതൊന്നും സ്വീകരിക്കാൻ തയ്യാറല്ലെന്ന നിലപാടാണ് കർഷകർ സ്വീകരിച്ചത്. പുതിയ നിയമങ്ങൾ കാർഷികോൽപന്ന വിപണനത്തിനായുള്ള മണ്ഡി സംവിധാനത്തെ ദുർബലപ്പെടുത്തി കോർപ്പറേറ്റുകളുടെ കീഴിൽപെടുത്തുമെന്ന് കർഷകർ പറയുന്നു. എന്നാൽ ഈ ആശങ്കകൾ തെറ്റാണെന്നാണ് സർക്കാർ പറയുന്നത്. പുതിയ കാർഷിക നിയമങ്ങൾ കർഷകരെ സഹായിക്കുകയെന്ന പ്രധാന കാർഷിക പരിഷ്കാരങ്ങളെന്ന് സർക്കാർ പറയുകയും ചെയ്യുന്നു.
താൻ ഒരു കർഷകന്റെ മകനാണെന്നും മോഡി സർക്കാർ “കർഷകരുടെ താൽപ്പര്യമില്ലാത്ത ഒന്നും ചെയ്യില്ല” എന്നും ഉറപ്പ് നൽകുന്നുവെന്ന് ഡൽഹിയിലെ ദ്വാരകയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്നാഥ് സിങ് പറഞ്ഞു.
Read More: ബംഗാൾ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസും ഒരുമിച്ച്; സഖ്യത്തിന് ഹൈകമാൻഡിന്റെ അംഗീകാരം
ഒന്നോ രണ്ടോ വർഷത്തേക്ക് പുതിയ കാർഷിക നിയമങ്ങൾ പരീക്ഷിക്കാൻ കർഷകരോട് അഭ്യർത്ഥിച്ച സിങ് ഇവ പ്രയോജനകരമല്ലെങ്കിൽ ആവശ്യമായ എല്ലാ ഭേദഗതികളും സർക്കാർ കൊണ്ടുവരുമെന്ന് പറഞ്ഞു.
“ഒന്നോ രണ്ടോ വർഷത്തേക്ക് ഈ നിയമം നടപ്പിലാക്കാൻ അനുവദിക്കുക… അവ പരീക്ഷിക്കുക, ഇവ കർഷകരുടെ താൽപ്പര്യത്തിനനുകൂലമല്ലെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ എല്ലാ ഭേദഗതികളും ഞങ്ങൾ ചെയ്യുമെന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശ്യം അറിയാവുന്നതിനാൽ ഞാൻ പറയുന്നു,” സിങ് പറഞ്ഞു.