നരേന്ദ്ര മോദി സ്റ്റേഡിയവും അദാനി, റിലയൻസ് എൻഡുകളും; ട്രോളി രാഹുൽ ഗാന്ധി

സർദാർ വല്ലഭായ് പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് ഇത് നേരത്തെ അറിയപ്പെട്ടിരുന്നത്

ന്യൂഡൽഹി: അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിനെ ട്രോളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ രണ്ട് എൻഡുകളെ റിലയൻസ്, അദാനി എൻഡുകൾ എന്നാണ് അറിയപ്പെടുക. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം.

“സത്യങ്ങൾ സ്വയം പുറത്തുവരുന്നത് കാണാൻ രസമാണ്

നരേന്ദ്ര മോദി സ്റ്റേഡിയം

-അദാനി എൻഡ്

-റിലയൻസ് എൻഡ്

ജയ് ഷാ ഭരിക്കുന്നു

#നമ്മൾ രണ്ട്, നമുക്ക് രണ്ട്” എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

Truth Reveals Itself: Rahul on Modi Stadium’s Reliance, Adani Ends

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് മുന്നോടിയായി പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. ഒരു ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് സ്റ്റേഡിയം. എന്നാൽ കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് 55,000 പേരെ മാത്രമേ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിൽ കാണികളായി മാത്രമേ അനുവദിച്ചിട്ടുള്ളൂ.

Truth Reveals Itself: Rahul on Modi Stadium’s Reliance, Adani Ends

സർദാർ വല്ലഭായ് പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് ഇത് നേരത്തെ അറിയപ്പെട്ടിരുന്നത്. 63 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റേഡിയം 800 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ്. 1,32,000 കാണികൾക്ക് ഇരിക്കാനുള്ള ശേഷിയുണ്ട്. 90,000 പേർക്ക് ഇരിക്കാവുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെയാണ് വലിപ്പത്തിന്റെ കാര്യത്തിൽ മൊട്ടേര സ്റ്റേഡിയം മറികടന്നത്.

Read Also: ‘ഇഷാന്ത് ഉച്ചയുറക്കത്തിലായിരുന്നു, ഈ വിവരം അറിഞ്ഞപ്പോൾ ഞാൻ അവനെ കിടക്കയിൽ നിന്ന് തള്ളിയിട്ട്..,’; ഓർമകൾ അയവിറക്കി കോഹ്‌ലി

സ്റ്റേഡിയത്തിന്റെ “മൊത്തം വിസ്തീർണ്ണം 32 ഒളിമ്പിക് വലുപ്പമുള്ള സോക്കർ ഫീൽഡുകൾക്ക് തുല്യമാണ്,” പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്നുള്ള ഒരു വാർത്താക്കുറിപ്പിൽ പറയുന്നു. 2015 ൽ നവീകരണത്തിനായി അടച്ച സ്റ്റേഡിയമാണ് ഇപ്പോൾ വീണ്ടും തുറന്നത്. ആദ്യ സ്റ്റേഡിയം ഇന്ത്യൻ ക്രിക്കറ്റിലെ ചില പ്രധാന നാഴികക്കല്ലുകൾക്ക് സാക്ഷിയായിരുന്നു.

Truth Reveals Itself: Rahul on Modi Stadium’s Reliance, Adani Ends

1987 ൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ സുനിൽ ഗവാസ്‌കർ 10,000 റൺസ് നേടിയത് മൊട്ടേര സ്റ്റേഡിയത്തിൽ നിന്നാണ്. 1994 ൽ കപിൽ ദേവ് തന്റെ 432-ാമത്തെ ടെസ്റ്റ് വിക്കറ്റ് നേടി സർ റിച്ചാർഡ് ഹാഡ്‌ലിയെ മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനായതും ഇവിടെ വച്ചാണ്.

മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം രൂപകൽപന ചെയ്ത ഓസ്‌ട്രേലിയൻ ആർക്കിടെക്ചറൽ കമ്പനിയായ പോപ്പുലസ് ആണ് പുതിയ സ്റ്റേഡിയത്തിന്റെ രൂപകൽപന നിർവഹിച്ചത്.

 

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Truth reveals itselfrahul gandhi on modi stadiums reliance adani ends

Next Story
സ്ഥാപനങ്ങൾ നടത്തലല്ല സർക്കാരിന്റെ ജോലി; പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും: പ്രധാനമന്ത്രിPM Modi on J&K, J&K DDC polls, PM Modi on DDC polls, Narendra Modi, Ayushmaan Bharat J&K, India news, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com