ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ ‘രാഷ്ട്രീയ ഇരകള്‍’ ആണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ സത്യം പുറത്താകുമെന്നും അദ്ദേഹം തുറന്നടിച്ചു.

മഹാരാഷ്ട്രയിലെ കൊലാപുരിൽ പൊതു വേദിയിൽ സംസാരിക്കവെയായിരുന്നു രാജ് താക്കറെയുടെ പരാമര്‍ശം. ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും കോർബെറ്റ് ദേശീയ ഉദ്യാനത്തിൽ നടന്ന ചിത്രീകരണം നിർത്തിവയ്ക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ് താക്കറെ വിമർശിച്ചു. മിക്ക സർക്കാരുകളും വ്യാജ ഭീകരാക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ കൂടുതൽ നടക്കുന്നത് മോദിയുടെ ഭരണത്തിലാണ്,’ അദ്ദേഹം ആരോപിച്ചു.

രാജ് താക്കറെയുടെ പരാമര്‍ശത്തിനെതിരെ ബിജെപിയും രംഗത്തെത്തെത്തി. താക്കറെയെ വിമര്‍ശിച്ച് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ മാധവ് ബന്ധാരി പ്രതികരിച്ചു. ‘ജീവിതത്തില്‍ മുഴുവന്‍ മിമിക്രി ചെയ്യുന്നയാളാണ് രാജ് താക്കറെ. ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്,’ മാധവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook