ന്യൂയോർക്ക് : ആറ് മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയ ട്രംപിന്രെ തീരുമാനം നടപ്പാക്കാനാവില്ലെന്ന് അമേരിക്കൻ കോടതി. ഈ ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതതാണ് ഈ ഉത്തരവെന്നു ഇത് ദേശീയ സുരക്ഷക്കാണെന്നുള്ള വാദം അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. നേരത്തെ ഈ ഉത്തരവ് കീഴ്കോടതി സ്റ്റേ ചെയ്തിരുന്നു.

ഇറാൻ, ലിബിയ, സുഡാൻ, സിറിയ, യെമൻ, സൊമാലിയ എന്നീ ആറു രാജ്യങ്ങളിലെ പൗരൻമാർക്ക് മാർച്ച് 15 അർധരാത്രി മുതല്‍ 90 ദിവസത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു ട്രംപ് ഉത്തരവിട്ടത്.

അതേ സമയം കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ സുരക്ഷ കണക്കിലെടുക്കാതെ മറ്റ് വശങ്ങൾ കോടതി പരിഗണിച്ചത് ശരിയായില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. വിധിക്ക് പഠിച്ചതിന് ശേഷം നടപടിയെടുക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. വിധിയെപ്പറ്റി ട്രംപിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. അമേരിക്കൻ പ്രസിഡൻഡ് സ്ഥാനം ഏറ്റതിന് ശേഷമുള്ള ആദ്യ വിദേശപര്യടനത്തിലാണ് ട്രംപ് ഇപ്പോൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ