വാഷിങ്ടൺ: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016ലും 2017ലും അല്ലാതെ ഡോണൾഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 750 ഡോളര്‍ മാത്രമാണ് അടച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പത്ത് വര്‍ഷവും ട്രംപ് ടാക്സ് അടച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 18 വര്‍ഷത്തില്‍ 11 വര്‍ഷവും നികുതി അടച്ചിട്ടില്ല. ഇരുപതിലധികം വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ ഡേറ്റ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
ലാഭത്തേക്കാള്‍ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു. നൂറുകണക്കിന് കോടി ഡോളറിന്റെ ആസ്തിയുള്ള കോടീശ്വരനായ ട്രംപിന് നിരവധി ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ വാദങ്ങളെ തള്ളി. താന്‍ ഒരുപാട് ടാക്സ് അടച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ഞാന്‍ ഒരുപാട് അടച്ചു, ഫെഡറല്‍ ഇന്‍കം ടാക്സും ഞാന്‍ അടച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
തന്റെ സാമ്പത്തിക കാര്യങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് 2016ല്‍ അദ്ദേഹം ടാക്സ് അറ്റോര്‍ണിക്ക് നല്കിയ കത്തില്‍ പറയുന്നുണ്ട്. അതേസമയം 2002 മുതല്‍ 2008വരെയുള്ള കാലഘട്ടത്തില്‍ ട്രംപ് ടാക്സ് അടച്ചിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Read More: കോവിഡ് എന്ന് തീരുമെന്നറിയില്ല, വാക്സിന്റെ കാര്യത്തിലും ഉറപ്പില്ല: നിർമല സീതാരാമൻ
ഇന്റേര്‍ണല്‍ റെവന്യൂ സര്‍വീസ് തന്നോട് മോശമായാണ് പെരുമാറുന്നതെന്നും അവരുടെ ഓഡിറ്റില്‍ നിന്നും തന്നെ മാറ്റിയാല്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇതുവരെ എത്ര നികുതി അടച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് ഉത്തരം നല്‍കിയില്ല.
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം ട്രംപ് തിരഞ്ഞെടുപ്പിനായി പ്രചരണം നടത്തുമ്പോള്‍ ഒരേസമയം സാമ്പത്തിക വിജയത്തെക്കുറിച്ച് വീമ്പിളക്കുകയും അതേസമയം ആളുകള്‍ക്കിടയില്‍ ദശലക്ഷക്കണക്കിന് സാമ്പത്തിക നഷ്ടമുള്ള ബിസിനസുകാരനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ട്രംപ് കൂടുതല്‍ പണവും തന്റെ വ്യവസായത്തിലേക്കാണ് നിക്ഷേപിക്കുന്നതെന്നും ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
30 കോടി ഡോളറിന്റെ വായ്പ ട്രംപ് അടയ്ക്കാനുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിന്റെ പല സ്ഥാപനങ്ങള്‍ക്കും വിദേശ ഉദ്യോഗസ്ഥരില്‍നിന്നും ലോബിയിസ്റ്റുകളില്‍നിന്നും പണം കൈപറ്റിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വിശദമാക്കുന്നു.
വിദേശത്തുള്ള ബിസിനസ് സംരംഭം വഴി ട്രംപ് പ്രസിഡന്റായുള്ള ആദ്യത്തെ രണ്ട് വര്‍ഷം 730 ലക്ഷം ഡോളര്‍ ഉണ്ടാക്കിയതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്റെ സ്ഥാപനമായ ട്രംപ് ഓര്ഗനൈസേഷന് ലൈസന്‍സിംങ് ഇടപാടുമായി ബന്ധപ്പെട്ട് ചില സമഗ്രാധിപത്യ രാജ്യങ്ങളില്‍നിന്നും പണം കൈപറ്റിയെന്നും പത്രം ആരോപിച്ചു.
നിയമ പ്രകാരം, അമേരിക്കയുടെ പ്രസിഡന്റുമാര്‍ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍ റിച്ചാഡ് നിക്സന് മുതലുള്ളവര്‍ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തി പോന്നിരുന്നു. എന്നാല്‍ തന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച, ട്രംപ് ഈ സമ്പ്രദായം ലംഘിച്ചിരിക്കുകയാണ്.
Read More: Trump’s taxes show chronic losses and years of income tax avoidance