scorecardresearch

ട്രംപിന്റെ ഗോൾഡ് കാർഡ് വിസ പദ്ധതി നിലവിൽ വന്നു; 10 ലക്ഷം ഡോളർ നിക്ഷേപിക്കുന്നവർക്ക് യുഎസ് വിസ

നിലവിലുള്ള ഇബി-5 നിക്ഷേപക വിസ പദ്ധതിക്ക് പകരമായാണ് ട്രംപിന്റെ ഗോൾഡ് കാർഡ് വരുന്നത്

നിലവിലുള്ള ഇബി-5 നിക്ഷേപക വിസ പദ്ധതിക്ക് പകരമായാണ് ട്രംപിന്റെ ഗോൾഡ് കാർഡ് വരുന്നത്

author-image
WebDesk
New Update
Trump visa

Trump’s Gold Card’ Programme Updates

Trump’s Gold Card’ Programme Updates: വാഷിങ്ടൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനും പൗരത്വത്തിനും അതിവേഗ മാർഗം ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 'ഗോൾഡ് കാർഡ്' വിസ പദ്ധതി നിലവിൽ വന്നു. കുറഞ്ഞത് 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) സംഭാവന നൽകാൻ തയ്യാറുള്ള വ്യക്തികൾക്ക് യുഎസ് ഗ്രീൻ കാർഡും പൗരത്വത്തിലേക്കുള്ള വഴിയും എളുപ്പത്തിൽ ലഭ്യമാക്കുന്നതാണ് ഈ പുതിയ ഇമിഗ്രേഷൻ സംരംഭം.

Advertisment

Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം

നിലവിലുള്ള ഇബി-5 നിക്ഷേപക വിസ പദ്ധതിക്ക് പകരമായാണ് ട്രംപിന്റെ ഗോൾഡ് കാർഡ് വരുന്നത്. വിദേശ നിക്ഷേപം ആകർഷിച്ച് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വ്യക്തിഗത അപേക്ഷകർക്ക് യുഎസ് സർക്കാരിലേക്ക് 10 ലക്ഷം ഡോളർ (ഒരു മില്യൺ ഡോളർ) സംഭാവനയായി നൽകേണ്ടിവരും. കോർപ്പറേറ്റ് സ്‌പോൺസർഷിപ്പ് വഴി അപേക്ഷിക്കുന്നവർക്ക് ഈ തുക 20 ലക്ഷം ഡോളറാണ്.ഇതിനുപുറമെ, 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) നോൺ-റീഫണ്ടബിൾ അപേക്ഷാ ഫീസും നൽകണം.

Also Read:ജോ ബൈഡന്റെ ഓട്ടോപെൻ ഉത്തരവുകൾ റദ്ദാക്കുമെന്ന് ട്രംപ്; എന്താണ് പുതിയ വിവാദം ? അറിയാം വിശദമായി

ഈ വിസ വഴി അപേക്ഷകർക്ക് അതിവേഗം സ്ഥിരതാമസത്തിനുള്ള അനുമതി (ഗ്രീൻ കാർഡ്) ലഭിക്കും. ഇത് എബി-1 (അസാധാരണ കഴിവുള്ളവർ) അല്ലെങ്കിൽ എബി-2 (ദേശീയ താൽപര്യമുള്ളവർ) എന്നീ വിസ വിഭാഗങ്ങൾക്ക് കീഴിൽ പൗരത്വത്തിലേക്ക് എത്താൻ സഹായിക്കും.കർശനമായ പശ്ചാത്തല പരിശോധനകൾക്കും, നിക്ഷേപ ഫണ്ടിന്റെ നിയമപരമായ ഉറവിടം ഉറപ്പാക്കാനുമുള്ള നടപടികൾക്ക് ശേഷമാകും അംഗീകാരം നൽകുക.

Also Read:നിലപാടിൽ മാറ്റമില്ല; ട്രംപ് ഫാസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി

ഈ പദ്ധതി വഴി ലോകമെമ്പാടുമുള്ള സമ്പന്നരെയും വിദഗ്ദ്ധരെയും രാജ്യത്തേക്ക് ആകർഷിക്കാമെന്നും, അതുവഴി യുഎസിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും പദ്ധതി സഹായകമാകുമെന്നും ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു. ഉയർന്ന തുക മുടക്കാൻ തയ്യാറുള്ളവർക്കായി അഞ്ച് മില്യൺ ഡോളറിന്റെ 'പ്ലാറ്റിനം കാർഡ്' പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More:ജപ്പാനിൽ 7.6 തീവ്രതയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Donald Trump Visa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: