scorecardresearch

ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച; സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ട്

ചർച്ചയിൽ സമാധാന കരാറിലെ തൊണ്ണൂറ് ശതമാനം കാര്യങ്ങളിലും ധാരണയായതായി ഇരു നേതാക്കളും വ്യക്തമാക്കി

ചർച്ചയിൽ സമാധാന കരാറിലെ തൊണ്ണൂറ് ശതമാനം കാര്യങ്ങളിലും ധാരണയായതായി ഇരു നേതാക്കളും വ്യക്തമാക്കി

author-image
WebDesk
New Update
Trump–Zelenskyy

ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച

ഫ്ലോറിഡ: റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൊണാൾഡ് ട്രംപും യുക്രൈയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രധാന പുരോഗതിയെന്ന് റിപ്പോർട്ട്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വെച്ച് നടന്ന ചർച്ചയിൽ സമാധാന കരാറിലെ തൊണ്ണൂറ് ശതമാനം കാര്യങ്ങളിലും ധാരണയായതായി ഇരു നേതാക്കളും വ്യക്തമാക്കി. എങ്കിലും ഡോൺബാസ് മേഖലയുടെ പദവി ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

Advertisment

ചില പ്രധാന കാര്യങ്ങളിൽ ഇനിയും കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അന്തിമ കരാറിന് സമയപരിധി നൽകിയിട്ടില്ലെന്നും ഇരു നേതാക്കളും പറഞ്ഞു. യുക്രെയ്‌ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്, യുക്രെയ്‌ൻ ടീമുകൾ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സെലെൻസ്‌കി പറഞ്ഞു.

Also Read: നാവിക സേനയുടെ അന്തർവാഹിനിയിൽ യാത്ര നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു

സുരക്ഷാ ഉറപ്പുകൾ

യുക്രൈയ്‌നിന്റെ സുരക്ഷാ ഗ്യാരണ്ടികളുടെ കാര്യത്തിൽ നൂറു ശതമാനം ധാരണയിലെത്തിയെന്ന് സെലൻസ്‌കി അറിയിച്ചു. സുസ്ഥിരമായ സമാധാനത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 95 ശതമാനം ജോലികളും പൂർത്തിയായതായി ട്രംപും സ്ഥിരീകരിച്ചു.

തർക്കവിഷയമായി ഡോൺബാസ്

കിഴക്കൻ യുക്രൈയ്നിലെ ഡോൺബാസ് മേഖലയുടെ പദവിയാണ് ചർച്ചകളിലെ പ്രധാന തടസമായി തുടരുന്നത്. ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വിരുദ്ധമായ നിലപാടുകളാണുള്ളതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. റഷ്യയുടെ കൂടി സമ്മതമില്ലാതെ ഒരു സമാധാന കരാർ സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: മ്യാൻമറിൽ വോട്ട് രേഖപ്പെടുത്തി ജനങ്ങൾ; സൈനിക ഭരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്

പുനർനിർമ്മാണം

യുദ്ധത്തിൽ തകർന്ന യുക്രൈയ്നിന്റെ പുനർനിർമ്മാണത്തിന് റഷ്യയും സഹായിക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഒരു സമാധാന കരാറിലെത്തിയ ശേഷം യുക്രൈയ്ൻ സന്ദർശിക്കാനും തനിക്ക് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ത്രിരാഷ്ട്ര ചർച്ചകൾക്ക് സാധ്യത

അമേരിക്ക, യുക്രൈയ്ൻ, റഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു സംയുക്ത കൂടിക്കാഴ്ചയ്ക്ക് ട്രംപ് നിർദേശിച്ചു. ഇതിനായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും താൽപ്പര്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Also Read: 17 വർഷം നീണ്ട നിയമപോരാട്ടം; വിവാഹമോചനത്തിന് പിന്നാലെ 50 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവ്

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇരുപക്ഷത്തെയും പ്രതിനിധി സംഘങ്ങൾ ബാക്കിയുള്ള പത്തു ശതമാനം കാര്യങ്ങളിൽ ധാരണയിലെത്താൻ വീണ്ടും ചർച്ചകൾ നടത്തും. സമാധാന നീക്കങ്ങൾ പുരോഗമിക്കുമ്പോഴും, യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറല്ലെന്നും അവർ യുക്രൈയ്നിന് കൂടുതൽ ദുരിതങ്ങൾ നൽകാനാണ് ശ്രമിക്കുന്നതെന്നും കീവിൽ നടന്ന വ്യോമാക്രമണങ്ങളെ സൂചിപ്പിച്ച് സെലൻസ്‌കി കുറ്റപ്പെടുത്തി.

Read More: ആരവല്ലിയിലെ ആശങ്കകള്‍; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

Ukraine Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: