വാഷിങ്ടൺ: ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതത്തിന്റെ അലയൊലികൾ ഒതുങ്ങും മുൻപ് വംശീയ വീഡിയോ പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അണികളിൽ ഒരാൾ “വെള്ളക്കാരുടെ ശക്തി” എന്ന തരത്തിൽ വെളുത്ത വർഗക്കാരുടെ ആധിപത്യത്തെ വാഴ്ത്തുന്ന ഒരു വീഡിയോയാണ് ട്രംപ് പങ്കുവച്ചത്. എന്നാൽ വീഡിയോ വിവാദമായതോടെ അമേരിക്കൻ പ്രസിഡന്റ് അത് ഡിലീറ്റ് ചെയ്തു. വീഡിയോയിലെ പ്രസ്താവന ട്രംപ് കേട്ടിട്ടില്ലെന്ന വിശദീകരണവുമായി അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസും രംഗത്തെത്തി.

ഫ്ലോറിഡയിലെ റിട്ടയർമെന്റ് കമ്മ്യൂണിറ്റിയായ ദി വില്ലേജിൽ നിന്ന് എടുത്തതായി കരുതപ്പെടുന്ന വീഡിയോയിൽ, ട്രംപ് അനുകൂലികളും എതിരാളികളും തമ്മിലുള്ള തർക്കങ്ങളും കാണാം.

“ദി ഗ്രേറ്റ് വില്ലേജിലെ മഹാമനസ്കരായ ജനങ്ങൾക്ക് നന്ദി,” എന്നു പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് വീഡിയോ ട്വീറ്റ് ചെയ്തത്. ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും അടയാളങ്ങളും പതാകകളും പ്രദർശിപ്പിക്കുന്ന ഒരാൾ ‘വൈറ്റ് പവർ’ എന്ന് ആക്രോശിക്കുന്നു. ട്രംപ് വിരുദ്ധ പ്രക്ഷോഭകർ “നാസി,” “വംശീയവാദി” എന്ന് ആക്രോശിക്കുന്നതും ട്രംപ് പങ്കുവച്ച വീഡിയോയിൽ കാണാം.

Read Also: തുടർച്ചയായി രണ്ടാം ദിവസവും 20,000 ത്തോളം കോവിഡ് ബാധിതർ; മരണസംഖ്യ ഉയരുന്നു

ട്രംപ് വീഡിയോ റീട്വീറ്റ് ചെയ്യാൻ പാടില്ലെന്നും അദ്ദേഹം അത് എടുത്തുമാറ്റണമെന്നും അക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും സിഎൻഎന്റെ സ്റ്റേറ്റ് ഓഫ് യൂണിയനോട് ആർ-എസ് സി സെൻ ടിം സ്കോട്ട് പറഞ്ഞു. സെനറ്റിലെ ഒരേയൊരു കറുത്ത റിപ്പബ്ലിക്കൻ സ്കോട്ട് ആണ്. “ഇത് അനിഷേധ്യമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

താമസിയാതെ ട്രംപ് വീഡിയോ ഡിലീറ്റ് ചെയ്തു. പുറകെ വിശദീകരണവുമായി വൈറ്റ്ഹൗസ് വക്താവ് ജഡ് ഡിയർ രംഗത്തെത്തി “പ്രസിഡന്റ് ട്രംപ് ദി വില്ലേജസിന്റെ വലിയ ആരാധകനാണ്. വീഡിയോയിൽ നടത്തിയ ഒരു പ്രസ്താവനയും അദ്ദേഹം കേട്ടില്ല. അദ്ദേഹത്തിന്റെ നിരവധി അനുയായികളിൽ നിന്നുള്ള ഉത്സാഹമാണ് അദ്ദേഹം കണ്ടത്.” എന്നാൽ അനുയായികളുടെ പ്രസ്താവനയെ ട്രംപ് അപലപിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ വൈറ്റ്ഹൗസ് പ്രതികരിച്ചില്ല.

ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനിയായ ജോ ബിഡൻ ട്രംപിന്റെ ചെയ്തിയെ അപലപിച്ചു. “ഞങ്ങൾ രാജ്യത്തിന്റെ ആത്മാവിനായുള്ള പോരാട്ടത്തിലാണ് – പ്രസിഡന്റ് പക്ഷം പിടിച്ചു. പക്ഷേ ഒരു തെറ്റും ചെയ്യരുത്: ഇത് നാം വിജയിക്കും,” മുൻ വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

Read More in English: Trump tweets video with ‘white power’ chant, then deletes it

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook