വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് മാ​ധ്യ​മ​ങ്ങ​ളോ​ടു​ള്ള കലി അടങ്ങിയിട്ടില്ല. ത​നി​ക്കെ​തി​രാ​യ വ്യാ​ജ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​താ​യി ട്രം​പ് ആ​രോ​പി​ക്കു​ന്ന സി​എ​ൻ​എ​ൻ ചാ​ന​ലി​നു നേ​ർ​ക്കാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഇപ്പോഴത്തെ പഞ്ച്. റെ​സ്‌​ലിം​ഗ് ഗോ​ധ​യ്ക്കു വെ​ളി​യി​ൽ സി​എ​ൻ​എ​ൻ ചാ​ന​ലി​ന്‍റെ മു​ഖ​ത്ത് താ​ൻ ഇ​ടി​ക്കു​ന്ന​താ​യ അ​നി​മേ​ഷ​ൻ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്താ​ണ് ട്രം​പ് അ​രി​ശം തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലാ​ണ് ട്രം​പ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

28 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രംപ് സിഎന്‍എന്‍ എന്ന് രേഖപ്പെടുത്തിയയാളെ ഇടിക്കുന്നതാണ് രംഗം. 2007ല്‍ റെസ്ലിംഗിനിടെ നടന്ന വീഡിയോ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2007ൽ ​വേ​ൾ​ഡ് റെ​സ്‌​ലിം​ഗ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ൽ (WWE) ട്രം​പ് ന​ട​ത്തി​യ വി​ക്രി​യ​യാ​ണ് പു​തി​യ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്ന​ത്. അ​ന്ന് ഫ്രാ​ഞ്ച​സി ഉ​ട​മ വി​ൻ​സി മ​ക്മാ​നെ​യാ​ണ് ട്രം​പ് ഇ​ടി​ച്ച​ത്. റെ​സ്‌​ലിം​ഗ് തി​ര​ക്ക​ഥ​യ്ക്ക​നു​സ​രി​ച്ചു​ള്ള നാ​ട​ക​മാ​യി​രു​ന്നു അത്.

ഫ്രോഡ് ന്യൂസ് സിഎന്‍എന്‍, എഫ്.എന്‍.എന്‍ എന്ന ഹാഷ് ടാഗും വീഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തക്കാര്‍ ഞാന്‍ വൈറ്റ് ഹൗസിലെത്തുന്നത് തടയാന്‍ ശ്രമിച്ചു, എന്നാല്‍ ഞാന്‍ പ്രസിഡന്റായി. നമ്മളെ നിശബ്ദരാക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനെ ചെറുക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ 33 മില്യണ്‍ ആളുകള്‍ പിന്തുടരുന്ന വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടിലാണ് ട്രംപ് വീഡിയോ ട്വീറ്റ് ചെയ്തത്. കുറച്ച് സമയത്തിന് ശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ട് വീഡിയോ റീട്വീറ്റ് ചെയ്തു. സംഭവത്തില്‍ സി.എന്‍.എന്‍. പരാതിയുമായി ട്വിറ്ററിനെ സമീപിച്ചെങ്കിലും ട്വീറ്റില്‍ നിയമ ലംഘനമില്ലെന്ന മറുപടിയാണ് ട്വിറ്റര്‍ അധികൃതര്‍ നല്‍കിയത്. പ്ര​സി​ഡ​ന്‍റ് മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​ക്കു​ക​യാ​ണെ​ന്ന് സി​എ​ൻ​എ​ൻ കു​റ്റ​പ്പെ​ടു​ത്തി.

നേ​ര​ത്തെ ട്രം​പി​നെ വി​മ​ര്‍​ശി​ക്കു​ന്ന സി​എ​ന്‍​എ​ന് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളെ ഔദ്യോ​ഗി​ക വാ​ര്‍​ത്ത സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ വൈ​റ്റ് ഹൗ​സ് ന​ട​പ​ടി വ്യാ​പ​ക പ്ര​തി​ഷേ​ധ​ന​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook