ഇന്ത്യയുടെ ക്ഷണം നിരസിച്ച് ട്രംപ്; റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്

മുഖ്യാതിഥി ആവാന്‍ ട്രംപിന് ക്ഷണക്കത്ത് ലഭിച്ചതായി ഓഗസ്റ്റില്‍ വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുക്കാനുളള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ട്. മുഖ്യാതിഥി ആവാന്‍ ട്രംപിന് ക്ഷണക്കത്ത് ലഭിച്ചതായി ഓഗസ്റ്റില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്സ് വ്യക്തമാക്കിയിരുന്നു. നേരത്തേ ക്ഷണം പരിഗണിക്കുന്നുണ്ടെന്നായിരുന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് ട്രംപ് കേന്ദ്രത്തെ അറിയിച്ചതായാണ് ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലിനെ ഇക്കാര്യം അമേരിക്കൻ അധികൃതർ അറിയിച്ചുവെന്നും ക്ഷണം നിരസിക്കാനുള്ള കാരണമെന്താണെന്ന്​ ട്രംപ്​ വ്യക്​തമാക്കിയിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം പിന്‍വലിക്കുകയായിരുന്നു.

റഷ്യയിൽ നിന്ന്​ ട്രയംഫ്​ 400 മിസൈലുകൾ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനം അമേരിക്കയുടെ അതൃപ്​തിക്ക്​ കാരണമായിരുന്നു. ഇറാനിൽ നിന്ന്​ എണ്ണ ഇറക്കുമതി ചെയ്യുമെന്ന്​ ഇന്ത്യ അറിയിച്ചതും അമേരിക്കയെ ചൊടിപ്പിച്ചു. അതേസമയം ട്രംപിന് മറ്റ് പരിപാടികള്‍ ഉളളതിനാലാണ് ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നും വിവരമുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Trump turns down indias invite for republic day celebrations reports

Next Story
പ്രധാനമന്ത്രിക്ക് ജപ്പാനില്‍ സ്വീകരണം; പ്രതിരോധ-സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ചയാകും
The moderation of comments is automated and not cleared manually by malayalam.indianexpress.com