ദാവോസ് (സ്വിറ്റ്സർലൻഡ്): ഇസ്രായേല്‍ – പലസ്തീന്‍ സമാധാന ചര്‍ച്ചകളുടെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ജെറുസലേമിലേക്ക് എംബസി മാറ്റാനുള്ള തീരുമാനത്തിനെതിരെ പലസ്തീന്‍ നടത്തിയ പ്രതിഷേധം അമേരിക്കയെ നിന്ദിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നിലപാടുമായി സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് പോകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘ഇസ്രായേലുമായുള്ള അമേരിക്കന്‍ ബന്ധത്തിലെ ചരിത്ര മുഹൂര്‍ത്തമായിരുന്നു ജെറുസലേമിലേക്ക് എംബസി മാറ്റാനുള്ള തീരുമാനം. ഇതിനോട് പലസ്തീന്‍ നടത്തിയ പ്രതികരണം അമേരിക്കയെ നിന്ദിക്കുന്നതാണ്. പലസ്തീന്‍ ഈ നിലപാട് തുടര്‍ന്നാല്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമെന്ന് തോന്നുന്നില്ല’. ട്രംപ് വ്യക്തമാക്കി.

“ഞങ്ങളുടെ വൈസ് പ്രസിഡന്‍റിനെ അവര്‍ കാണാന്‍ തയ്യാറാകാതെ അപമാനിച്ചു. അവര്‍ക്ക് മില്യന്‍ ഡോളര്‍ സഹായമായി നല്‍കുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് അവര്‍ തയ്യാറാകാത്തിടത്തോളം കാലം ഇനി ഈ പണം അവര്‍ക്ക് ലഭിക്കില്ല. ഇസ്രായേല്‍ സമാധാനം ആഗ്രഹിക്കുന്നു. പലസ്തീന്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ സാമ്പത്തിക സഹായവുമായി മുന്നോട്ട് പോകില്ല”- ട്രംപ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ