വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയിലേതു പോലെ കൈകൾ കൂപ്പിയാണ് ഇരു നേതാക്കളും പരസ്പരം അഭിവാദ്യം ചെയ്തത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഈ മാർഗം വളരെ അത്യാവശ്യമാണെന്ന് യുഎസ് അധികൃതർ പറഞ്ഞു.
ഇരുവരും നടത്തിയ കൂടിക്കാഴ്ചക്കിടെ എങ്ങനെയാണ് നിങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇരുവരും പരസ്പരം കൈകൾ കൂപ്പി ഫോട്ടോയ്ക്ക് പോസ് ചെയ്തു. വരാദ്കർ ഇന്ത്യൻ വംശജൻ ആണ്.
“ഞങ്ങൾ ഹസ്തദാനം ചെയ്തില്ല. പരസ്പരം നോക്കിയതിന് ശേഷം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞങ്ങൾ പറഞ്ഞു. നിങ്ങൾക്കറിയാമോ അതൊരു വിചിത്രമായ അനുഭവമാണ്,” ട്രംപ് പറഞ്ഞു. “ഞാൻ ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയതേയുള്ളൂ. അവിടെ ഒരിക്കലും ഹസ്തദാനം ചെയ്തില്ല. ഇത് വളരെ എളുപ്പമാണ്…”
ചൊവ്വാഴ്ച, ഡോണൾഡ് ട്രംപ് കൊറോണ വൈറസ് പരിശോധന നടത്താൻ വിസമ്മതിച്ചിരുന്നു. വൈറ്റ് ഹൗസിലെ ആരോഗ്യ വിദഗ്ദർ പരിശോധിച്ചെന്നും തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.
അതേസമയം ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന് അതിഥികളെ കൈകള്‍ കൂപ്പി സ്വീകരിക്കുന്നതാണ് വലിയ തോതില്‍ പ്രചരിക്കുന്നത്.
Namaste
See we Indians told to do this to world many many years ago. Now just a class on ‘how to do namaste properly’. #CoronaVirus pic.twitter.com/P1bToirPin
— Parveen Kaswan, IFS (@ParveenKaswan) March 12, 2020
കൊറോണ ഭീതിയെ തുടർന്നാണ് ലോക നേതാക്കൾ ഹസ്തദാനത്തിൽ നിന്ന് കൈകൂപ്പലിലേക്ക് മാറിയത്. ഹസ്തദാനം രോഗം പടരുന്നതിന് കാരണമാകും എന്നാണ് ഔദ്യോഗിക അറിയിപ്പുകൾ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook