scorecardresearch

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക്‌മേൽ നികുതി ചുമത്തണം; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ട്രംപിന്‍റെ നിര്‍ദേശം

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലൂടെ യുക്രൈൻ-റഷ്യ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം നൽകുകയാണെന്ന് യുഎസ് ആരോപിക്കുന്നുണ്ട്

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലൂടെ യുക്രൈൻ-റഷ്യ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം നൽകുകയാണെന്ന് യുഎസ് ആരോപിക്കുന്നുണ്ട്

author-image
WebDesk
New Update
trump tariff war

ഡൊണാൾഡ് ട്രംപ്

വാഷിംങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക്‌മേൽ നികുതി ചുമത്തണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎസ്. ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയതിന് സമാനമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ .

Advertisment

ഇന്ത്യയിൽനിന്നും എണ്ണ, വാതകങ്ങൾ എന്നിവ വാങ്ങുന്നത് പൂർണമായും നിർത്തണമെന്നും യുഎസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നുവെന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക്മേൽ അമേരിക്ക അധിക തീരുവ ചുമത്തിയിരുന്നു. എന്നാൽ യുഎസിന്റെ താരിഫ് ഭീഷണിയെ വകവെക്കാതെ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടരുകയാണ്. ഇതാണ് യുഎസിനെചൊടിപ്പിച്ചത്.

Also Read:പ്രധാനമന്ത്രി മോദി ചൈനയിൽ; പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇന്ന് നിർണായക ചര്‍ച്ച

Advertisment

യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയ 50 ശതമാനം തീരുവയിൽ രാജ്യം കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്. റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാരം ശക്തമായി തുടരുമ്പോൾ ഇന്ത്യക്കെതിരെ പ്രതികാര മനോഭാവത്തിൽ പ്രതികരിക്കുന്ന യുഎസിന്റെ നിലപാടിനെ രാജ്യം ശക്തമായ ഭാഷയിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം.

Also Read:നിശബ്ദത അവരെ ധൈര്യശാലിയാക്കും; ഇന്ത്യക്കുമേലുള്ള യുഎസ് തീരുവയെ ശക്തമായി എതിർക്കുന്നുവെന്ന് ചൈന

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലൂടെ യുക്രൈൻ-റഷ്യ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം നൽകുകയാണെന്ന് യുഎസ് ആരോപിക്കുന്നുണ്ട്. ഇക്കാര്യം ഉയർത്തിയാണ് യൂറോപ്യൻ രാജ്യങ്ങളോട് ഇന്ത്യക്കെതിരെ നികുതി ചുമത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ചിരുന്നു. 

Also Read:വിദ്യാർഥി വിസാ കാലാവധിയിൽ കൂടുതൽ നിയന്ത്രണങ്ങൾക്കൊരുങ്ങി ട്രംപ്

ഇതിനായി റഷ്യൻ പ്രസിഡന്റ് പുടിനുമായി ട്രംപ് അലാസ്‌കയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ച ഫലം കണ്ടില്ലെങ്കിലും ട്രംപിന്റെ നീക്കത്തെ യൂറോപ്യൻ രാജ്യങ്ങൾ പ്രശംസിക്കുകയുംപിന്തുണക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഇന്ത്യക്കെതിരെ നികുതി ചുമത്തണമെന്ന യുഎസ് ആവശ്യത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നത് നിര്‍ണായകമാകും.

Also Read:ഇന്ത്യ വിട്ടുവീഴ്ചയ്ക്കില്ലെങ്കിൽ, ട്രംപും വഴങ്ങില്ല: യുഎസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ്

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: