വാഷിങ്ടൺ: ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് അമേരിക്ക. തുടരെ തുടരെയുള്ള വിമർശനങ്ങൾക്ക് പിന്നാലെ ലോകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
കൊറോണ വെെറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് ലോകാരോഗ്യസംഘടനയ്ക്കെതിരെ അമേരിക്ക രംഗത്തെത്തിയത്. വെെറസിന്റെ ഉറവിടം ചെെനയാണെന്ന് ട്രംപ് വാദിച്ചിരുന്നു. എന്നാൽ, ലോകം ഒരു മഹാമാരിയെ നേരിടുന്ന സമയത്ത് ഇത്തരം കുപ്രചരണങ്ങൾ നടത്തരുതെന്നായിരുന്നു ലോകാരാഗ്യസംഘടനയുടെ മറുപടി. ഇതോടെ ലോകാരാേഗ്യസംഘടനയെ നിയന്ത്രിക്കുന്നത് ചെെനയാണെന്ന് ട്രംപ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ട്രംപ് അറിയിച്ചത്.
Read Also: കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് ഇന്ത്യക്കാര്‍ തെളിയിച്ചിട്ടുണ്ട്: നരേന്ദ്ര മോദി
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രോഗത്തെ പ്രതിരോധിക്കാൻ ലോകാരോഗ്യസംഘടന ഒന്നും ചെയ്തില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യസംഘടനകള്ക്ക് നല്‍കുമെന്നും ഡൊണാൾഡ് ട്രംപ് അറിയിച്ചു. 3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യസംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്.
ചെെനയേക്കാൾ അധികം ധനസഹായം തങ്ങളാണ് നൽകുന്നതെന്നും എന്നാൽ ലോകാരോഗ്യസംഘടനയ്ക്ക് മേൽ പൂർണ ആധിപത്യം ചെെനയ്ക്കാണെന്നും ട്രംപ് ആരോപിച്ചു. രോഗപ്രതിരോധത്തിനായി ഒന്നും ചെയ്യാൻ സാധിക്കാത്ത ലാേകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും തങ്ങൾ ഉപേക്ഷിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.
Read Also: മദ്യം ലഭിക്കുക ഇന്നുകൂടി; ഇനി ചൊവ്വാഴ്ച വരെ കാത്തിരിക്കണം
അതേസമയം, കൊറോണ വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെെനയ്ക്കെതിരെ വിമർശനം ആവർത്തിക്കുകയാണ് ട്രംപ്. കൊറോണ വെെറസിന്റെ ഉത്ഭവം ചെെനീസ് ലാബിൽ നിന്നുതന്നെ ആണെന്ന് ട്രംപ് പറഞ്ഞിരുന്നു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെെറോളജിയിൽ നിന്നു തന്നെയാണ് കൊറോണ വെെറസ് വ്യാപിച്ചതെന്നതിനു തെളിവുകളുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് പറയുന്നു.