Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങുമെന്ന് ട്രംപ്

യുഎസിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ്‌ ഒരു മൂന്നാംലോക രാജ്യം പോലെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്

Trump

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടാൽ താൻ വൈറ്റ്ഹൗസില്‍ നിന്നിറങ്ങുമെന്ന് ഡോണൾഡ് ട്രംപ്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ട്രംപിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം. അതേസമയം താൻ പരാജയം സമ്മതിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

വിചിത്രമായ സിദ്ധാന്തകങ്ങളും തിരഞ്ഞെടുപ്പിലെ അട്ടിമറിയും ഉന്നയിച്ചുകൊണ്ട് ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. താനാണ് വിജയിയെന്ന് സ്വയം പ്രഖ്യാപിച്ച ട്രംപ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കാന്‍ പോലും മുതിര്‍ന്നിരുന്നു.

ബൈഡന്റെ വിജയം ഇലക്ടറൽ കോളേജ് സ്ഥിരീകരിച്ചാൽ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന് ചോദ്യത്തിന്, “തീർച്ചയായും ഞാൻ അങ്ങനെ ചെയ്യും. നിങ്ങൾക്കത് അറിയാം,” എന്നായിരുന്നു ട്രംപിന്റെ മറുപടി.

“എന്നാല്‍ അവർ അത്തരത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ അവര്‍ തെറ്റുചെയ്യുകയാണ്, അത് അംഗീകരിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത് ഒരു വലിയ തട്ടിപ്പായിരുന്നു,” ട്രംപ് കൂട്ടിച്ചേര്‍ത്തു.

ജനുവരി 20ന് മുൻപായി നിരവധി കാര്യങ്ങൾ​ സംഭവിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ജനുവരി 20നാണ് ബൈഡന്റെ സത്യപ്രതിജ്ഞ.

വൈറ്റ്ഹൗസ് വിജയിയെ നിർണ്ണയിക്കുന്ന ഇലക്ടറൽ കോളേജ് ഡിസംബർ 14 ന് യോഗം ചേർന്ന് ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തും. ട്രംപിന് 232 വോട്ടുകളും ബൈഡന് 306 വോട്ടുകളുമാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചത്.

യുഎസിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ്‌ ഒരു മൂന്നാംലോക രാജ്യം പോലെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Trump says he will leave white house if biden victory confirmed

Next Story
കർഷക പ്രതിഷേധം; കേന്ദ്ര സർക്കാർ വഴങ്ങി, ചർച്ചയ്‌ക്ക് വിളിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com