scorecardresearch

ഫ്രാൻസിന്റെ ജി-7 ക്ഷണം തള്ളി ട്രംപ്; മക്രോണിന് രാഷ്ട്രീയ ആയുസ്സില്ലെന്നും വിമർശനം

തന്റെ രണ്ടാം ഊഴത്തിന്റെ ഒന്നാം വർഷം പൂർത്തിയാക്കുന്ന വേളയിൽ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്

തന്റെ രണ്ടാം ഊഴത്തിന്റെ ഒന്നാം വർഷം പൂർത്തിയാക്കുന്ന വേളയിൽ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്

author-image
WebDesk
New Update
Trump and macron

ഇമ്മാനുവൽ മാക്രോൺ , ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാരിസിൽ വിളിച്ചുചേർത്ത ജി7 അടിയന്തര യോഗത്തിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മാക്രോണിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണെന്ന് പരിഹസിച്ചുകൊണ്ടാണ് ട്രംപിന്റെ ഈ പിൻവാങ്ങൽ.

Advertisment

Also Read:ഗ്രീൻലാൻഡിന് പിന്നാലെ ഡീഗോ ഗാർഷ്യയിലും കണ്ണ് വെച്ച് ട്രംപ്

തന്റെ രണ്ടാം ഊഴത്തിന്റെ ഒന്നാം വർഷം പൂർത്തിയാക്കുന്ന വേളയിൽ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഇമ്മാനുവൽ അവിടെ അധികകാലം ഉണ്ടാവില്ല, അദ്ദേഹത്തിന് രാഷ്ട്രീയ ആയുസ്സില്ല,' എന്ന് മാക്രോണിനെ ട്രംപ് ആക്ഷേപിച്ചു.

Also Read:ഗാസ സമാധാന ദൗത്യം: നരേന്ദ്ര മോദിയെ 'ബോർഡ് ഓഫ് പീസിലേക്ക്' ക്ഷണിച്ച് ഡോണാൾഡ് ട്രംപ്

സ്വിറ്റ്സർലൻഡിലെ ദാവോസ് ഉച്ചകോടിക്ക് ശേഷം പാരിസിൽ യോഗം ചേരാമെന്നും ഉക്രെയ്ൻ, ഡെന്മാർക്ക്, സിറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഇതിൽ ഉൾപ്പെടുത്താമെന്നും കാട്ടി മാക്രോൺ അയച്ച സ്വകാര്യ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് ട്രംപ് നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുൻപ് പാരിസിൽ വെച്ച് അത്താഴവിരുന്നിനും മാക്രോൺ ക്ഷണിച്ചിരുന്നു. എന്നാൽ മാക്രോൺ വൈകാതെ സ്ഥാനമൊഴിയുമെന്നാണ് തന്റെ കണക്കുകൂട്ടലെന്ന് ട്രംപ് ആവർത്തിച്ചു.

Also Read:ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യുഎസ് നീക്കം എതിർത്തു; ഏഴ് യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തി ട്രംപ്

ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ട്രംപ് മുന്നോട്ടുവെച്ച ബോർഡ് ഓഫ് പീസ് സംരംഭത്തിൽ ചേരാൻ മാക്രോൺ വിസമ്മതിച്ചതിനെതിരെയും ട്രംപ് ആഞ്ഞടിച്ചു. ഇതിന് തിരിച്ചടിയായി ഫ്രഞ്ച് വൈനിനും ഷാംപെയ്നിനും മേൽ 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ആരും അദ്ദേഹത്തെ (മാക്രോണിനെ) ആഗ്രഹിക്കുന്നില്ല, കാരണം അദ്ദേഹം ഉടൻ തന്നെ അധികാരമൊഴിയാൻ പോവുകയാണ്,' ട്രംപ് കൂട്ടിച്ചേർത്തു.

നേരത്തെ ഗ്രീൻലാൻഡ് വിഷയത്തിലും ഇരുനേതാക്കളും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. ട്രംപിന്റെ ഭീഷണികൾക്കെതിരെ 'ഫ്രാൻസ് ആഗ്രഹിക്കുന്നത് ബുള്ളിയിംഗല്ല , മറിച്ച് പരസ്പര ബഹുമാനമാണെന്ന്' മാക്രോൺ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്നത്.

Read More: ഇറാനിൽ നിന്നുള്ള ഇന്ത്യക്കാർ മടങ്ങിയെത്തി തുടങ്ങി; സംഘർഷഭരിതമായ സാഹചര്യമെന്ന് തിരിച്ചെത്തിയവർ

Donald Trump France

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: