/indian-express-malayalam/media/media_files/2025/08/06/tump-tower-2025-08-06-10-59-51.jpg)
ഗുരുഗ്രാമിലെ ട്രംപ് ടവർ (ഫൊട്ടൊ-ഗജേന്ദ്ര യാദവ്)
ഇന്ത്യയുടേത് നിർജീവ സമ്പത്ത് വ്യവസ്ഥതിയാണെന്ന അടുത്തിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ ട്രംപിന്റെ കുടുംബ നിയന്ത്രണത്തിലുള്ള ദി ട്രംപ് ഓർഗനൈസേഷനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ 10 വർഷത്തിനിടെ യുഎസിന് പുറത്തുള്ള ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. കഴിഞ്ഞ വർഷം വരെ, മികച്ച ബിൽഡർമാരുമായി ഒന്നിലധികം സഖ്യങ്ങൾ ഉണ്ടാക്കുകയുംമുംബൈ, പൂനെ, കൊൽക്കത്ത, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഏഴ് പദ്ധതികളിൽ നിന്ന് കുറഞ്ഞത് 175 കോടി രൂപ സമ്പാദിക്കുകയും ചെയ്താതായും കണക്കുകൾ വ്യക്തമാക്കുന്നു.
Also Read:ഇന്ത്യയ്ക്ക് വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
കഴിഞ്ഞ എട്ട് മാസത്തിനിടെ, ട്രംപ് ഓർഗനൈസേഷൻ തങ്ങളുടെ ബിസിനസ്സ് ശൃഖലകൾ വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ട്രംപ് അധികാരം ഏറ്റെടുത്തതിന് പിന്നാലെ ദി ട്രംപ് ഓർഗനൈസേഷനും അതിന്റെ ഇന്ത്യൻ പങ്കാളിയായ ട്രിബെക്ക ഡെവലപ്പേഴ്സും ഗുരുഗ്രാം, പൂനെ, ഹൈദരാബാദ്, മുംബൈ, നോയിഡ, ബെംഗളൂരു എന്നിവിടങ്ങളിൽ കുറഞ്ഞത് ആറ് പദ്ധതികളെങ്കിലും പ്രഖ്യാപിച്ചു.
ഇവയിൽ നിന്നുള്ള ട്രംപ് ഓർഗനൈസേഷന്റെ വരുമാനം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും വലിയ ബിൽഡർമാരുമായുള്ള പങ്കാളിത്തം, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയിലെ ഏറ്റവും ലാഭകരമായ വിപണികളിൽ പ്രവേശിക്കാൻ ട്രംപ് എന്റർപ്രൈസസിനെ അനുവദിക്കുന്നതിനൊപ്പം സാമ്പത്തിക അപകടസാധ്യതയില്ലാതെ തുടർച്ചയായ വരുമാന സ്രോതസ്സ് നൽകുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധർ പറഞ്ഞു.
Also Read:ഉള്ളുലഞ്ഞ് ഉത്തരാഖണ്ഡ്; മേഘ വിസ്‌ഫോടനത്തിൽ കാണാതായത് 60 പേരെ
ബ്രാൻഡ് ട്രംപിന്റെ ലക്ഷ്യത്തിന്റെ പകുതിയിലധികം വരുന്ന ഏകദേശം 4.3 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് പദ്ധതികൾ ഈ വർഷം പൂനെ, ഗുരുഗ്രാം, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇതിനകം ആരംഭിച്ചു. 2012-ൽ നിന്ന് 2025 ആകുമ്പോൾ ട്രംപ് ഓഗനൈസേഷന്റെ ഇന്ത്യയിലെ ബിസിനസ് വൻതോതിലുള്ള കുതിച്ചുചാട്ടമാണ് നടത്തിയത്. പുതിയ സംരംഭങ്ങൾ കുറഞ്ഞത് 15,000 കോടി രൂപയുടെ വിൽപ്പന സാധ്യത കൊണ്ടുവരുമെന്ന് ഈ വർഷം മാർച്ചിൽ പൂനെയിൽ നടന്ന ആദ്യ വാണിജ്യ വികസന പദ്ധതിയുടെ ഉദ്ഘാടന വേളയിൽ ട്രിബെക്ക പങ്കിട്ടു.
Also Read:വായ്പാതട്ടിപ്പ്; അനിൽ അംബാനി ഇ.ഡി.യ്ക്ക് മുമ്പിൽ ഹാജരായി
ട്രംപ് ഓർഗനൈസേഷൻ നിർമ്മാണത്തിൽ നേരിട്ട് നിക്ഷേപം നടത്തുന്നില്ല. പ്രോപ്പർട്ടികൾ സാധാരണയായി ആഡംബര വികസനങ്ങളായി കണക്കാക്കപ്പെടുന്നു, പ്രസിഡന്റിന്റെ പേര് അവയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഫ്‌ളാറ്റുകൾക്ക് പ്രീമിയം വില ഈടാക്കുന്നു.കൽപേഷ് മേത്തയുടെ നേതൃത്വത്തിലുള്ള ട്രിബേക്ക ഡെവലപ്പേഴ്സ് ആണ് ട്രംപ് ഓർഗനൈസേഷന്റെ ഇന്ത്യയിലെ ഔദ്യോഗിക പങ്കാളി. സാമ്പത്തിക ഇടപാടുകളെല്ലാം ട്രിബേക്ക് ഡെവലപ്പേഴ്‌സ് വഴിയാണ് നടത്തുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/06/trump-tower1-2025-08-06-11-02-50.jpg)
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രംപ് ഓർഗനൈസേഷൻ, കുടുംബ നിയന്ത്രണത്തിലുള്ള ഒരു കമ്പനിയാണ്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നിരവധി അനുബന്ധ സ്ഥാപനങ്ങളിലൂടെ ഡൊണാൾഡ് ജെ. ട്രംപിന്റെ വിവിധ ബിസിനസ്സ് സംരംഭങ്ങളുടെ പ്രധാന ഹോൾഡിംഗ് കമ്പനിയായി പ്രവർത്തിക്കുന്നു. ഡൊണാൾഡ് ജെ. ട്രംപ് സ്ഥാപിച്ചതും ഭൂരിപക്ഷം കൈവശം വച്ചിരിക്കുന്നതുമായ ഈ സംഘടനയിൽ അദ്ദേഹത്തിന്റെ മക്കളായ ഡൊണാൾഡ് ജെ. ട്രംപ് ജൂനിയറും എറിക് ട്രംപും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/06/ertr-2025-08-06-11-03-50.jpg)
2017 വരെ, ഡൊണാൾഡ് ജെ. ട്രംപ് ദി ട്രംപ് ഓർഗനൈസേഷന്റെ പ്രസിഡന്റും സിഇഒയും ആയിരുന്നു. 2017 ൽ യുഎസ്എയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അദ്ദേഹം ദൈനംദിന മാനേജ്മെന്റിൽ നിന്ന് മാറി. ഒരു ട്രസ്റ്റ് വഴി ഭൂരിപക്ഷ ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ട് തന്റെ മക്കൾക്ക് പ്രവർത്തന ഉത്തരവാദിത്തങ്ങൾ കൈമാറി. 2021 മുതൽ, അദ്ദേഹത്തെ സംഘടനയുടെ ചെയർമാനായിരുന്നു.
Read More: ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us