/indian-express-malayalam/media/media_files/2025/09/05/trump-new-2025-09-05-16-57-21.jpg)
ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സമിതികളും ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ സോളാർ അലയൻസും ഉൾപ്പെടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് അമേരിക്കയെ പിൻവലിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ സംഘടനകൾ അനാവശ്യമാണെന്നും അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഈ കടുത്ത നടപടി.
Also Read:ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്
അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ സംഘടനകളിൽ നിന്നും ഉടമ്പടികളിൽ നിന്നും പിന്മാറുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക മെമ്മോറാണ്ടത്തിൽ ട്രംപ് ഒപ്പുവെച്ചു. എത്രയും വേഗം പിന്മാറ്റ നടപടികൾ പൂർത്തിയാക്കാൻ എല്ലാ വകുപ്പുകൾക്കും അദ്ദേഹം നിർദ്ദേശം നൽകി.
Also Read:വെനസ്വേലയിൽ നിന്ന് 50 ദശലക്ഷം ബാരൽ എണ്ണ അമേരിക്കയിലെത്തും; വിപണി നിരക്കിൽ വാങ്ങുമെന്ന് ട്രംപ്
അമേരിക്കയുടെ ഈ പിന്മാറ്റം ആഗോളതലത്തിൽ വലിയൊരു നേതൃശൂന്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്ക നൽകി വന്നിരുന്ന വൻതോതിലുള്ള ഫണ്ടിംഗ് ഇല്ലാതാകുന്നത് സംഘടനകളുടെ പ്രവർത്തനത്തെ ബാധിക്കും. ഈ സാഹചര്യം മുതലെടുത്ത് ചൈന ഈ സംഘടനകളിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്കപ്പെടുന്നു.
പ്രധാനമായും ബാധിക്കപ്പെടുന്ന മേഖലകൾ
ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിൻമാറ്റം ട്രംപ് ഭരണകൂടം അധികാരം ഏറ്റെടുത്ത് ഉടൻ ആരംഭിച്ചിരുന്നു. ഇത് ഭാവിയിലെ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനെയും വികസ്വര രാജ്യങ്ങളിലെ (ഇന്ത്യ ഉൾപ്പെടെ) എയ്ഡ്സ്, മലേറിയ തുടങ്ങിയ രോഗനിർമ്മാർജ്ജന പദ്ധതികളെയും പ്രതികൂലമായി ബാധിക്കും.യുനെസ്‌കോയിൽ നിന്നുള്ള പിന്മാറ്റം വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലെ ഫണ്ടിംഗിൽ വലിയ കുറവിന് കാരണമാകും.
യുഎൻ ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് , ഐപിസിസി എന്നിവയിൽ നിന്നുള്ള പിന്മാറ്റം ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തിന് വലിയ തിരിച്ചടിയാണ്. ഇന്ത്യയും ഫ്രാൻസും ചേർന്ന് രൂപീകരിച്ച സോളാർ അലയൻസിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം സാമ്പത്തികമായും നയതന്ത്രപരമായും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. 2030-ഓടെ ഒരു ട്രില്യൺ ഡോളർ സോളാർ ഊർജ്ജ മേഖലയിൽ നിക്ഷേപിക്കാനുള്ള പദ്ധതിയെ ഇത് ബാധിച്ചേക്കാം.
Also Read:വെനസ്വേലയിൽ നിന്ന് 50 ദശലക്ഷം ബാരൽ എണ്ണ അമേരിക്കയിലെത്തും; വിപണി നിരക്കിൽ വാങ്ങുമെന്ന് ട്രംപ്
ഇന്ത്യയുടെ നിലപാട് അമേരിക്കയുടെ പിന്മാറ്റം സൃഷ്ടിക്കുന്ന വിടവ് നികത്താൻ സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഇന്ത്യയുടെ തീരുമാനം. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുന്നതിനായി ഇന്ത്യ നയതന്ത്ര ചർച്ചകൾ ശക്തമാക്കും.
Read More:ഞാൻ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാം'; ഇന്ത്യക്കെതിരെ വീണ്ടും തീരുവ ഭീഷണിയുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us