തിരഞ്ഞെടുപ്പിൽ ജയിക്കാൻ ട്രംപ് ചൈനയുടെ സഹായം തേടി: മുൻ സുരക്ഷാ ഉപദേഷ്ടാവ്

സൈമൺ ആൻഡ് ഷസ്റ്റർ പ്രസിദ്ധീകരിച്ച ഈ പുസ്തകം ജൂൺ 23 ന് സ്റ്റോറുകളിൽ എത്തും. കഴിഞ്ഞ വർഷമാണ് ബോൾട്ടനെ പ്രസിഡന്റ് പുറത്താക്കിയത്

US china relations, trump xi relations, john bolton on trump xi, john bolton remark on trump xi elections, US elections, US china news

വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ച് അധികാരത്തിലെത്താൻ ഡോണൾഡ് ട്രംപ് ജി -20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സഹായം തേടിയതായി വെളിപ്പെടുത്തൽ. ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബോൾട്ടന്റെ പുസ്തകത്തിൽ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് വൈറ്റ്ഹൗസ് പറയുന്നു. അതിനാൽ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഭരണകൂടം കോടതിയെ സമീപിച്ചിട്ടുണ്ട്.

“ദി റൂം വേൾ ഇറ്റ് ഹാപ്പെൻഡ്: എ വൈറ്റ്ഹൗസ് മെമ്മോയിർ” എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തിലെ ചില ഭാഗങ്ങൾ ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More: യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു; ഇത് എട്ടാം തവണ

സൈമൺ ആൻഡ് ഷസ്റ്റർ പ്രസിദ്ധീകരിച്ച ഈ പുസ്തകം ജൂൺ 23 ന് സ്റ്റോറുകളിൽ എത്തും. കഴിഞ്ഞ വർഷമാണ് ബോൾട്ടനെ പ്രസിഡന്റ് പുറത്താക്കിയത്.

“ഈ പുസ്തകത്തിൽ നിറയെ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ രഹസ്യ വിവരങ്ങൾ ചേർക്കാനാകില്ലെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന് നന്നായി അറിയാം. ഇത് അംഗീകരിക്കാനാവില്ല. ഇത് അസ്വീകാര്യമാണ്. പുസ്തകം അവലോകന പ്രക്രിയയിലൂടെ കടന്നുപോയിട്ടില്ല, അതാണ് ഇപ്പോൾ ഞങ്ങളുടെ ആവശ്യം,” വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചൈനയ്‌ക്കെതിരെ ട്രംപ് സ്വീകരിച്ച കടുത്ത നിലപാട് തിരഞ്ഞെടുപ്പിനപ്പുറം നിലനിൽക്കുമോയെന്ന് ബോൾട്ടൺ തന്റെ പുസ്തകത്തിൽ സംശയം പ്രകടിപ്പിക്കുന്നു. ജി -20 ഉച്ചകോടിക്കിടെ 2019 ജൂൺ 29 ന് ഒസാക്കയിൽ നടന്ന യോഗത്തിൽ ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിന് ചൈനീസ് പ്രസിഡന്റിന്റെ സഹായം തേടിയതായി ബോൾട്ടൺ അവകാശപ്പെടുന്നു.

“ജൂൺ 29 ന് ഒസാക്കയിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ്-ചൈന ബന്ധമാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഷി ട്രംപിനോട് പറഞ്ഞു. ചൈനയുമായി പുതിയ ശീതയുദ്ധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ചില അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ തെറ്റായ തീരുമാനങ്ങൾ എടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു,” ബോൾട്ടൺ പുസ്തകത്തിൽ പറയുന്നു.

യുഎസില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങി തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ സഹായിക്കണമെന്നാണ് ട്രംപ് ഷി ജിന്‍പിങിനോട് ആവശ്യപ്പെട്ടതെന്ന്‌ ജോണ്‍ ബോള്‍ട്ടണ്‍ പറയുന്നു. വൈറ്റ്ഹൗസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് ട്രംപിന് അറിയില്ലെന്നും പുസ്തകം പറയുന്നു.

ഇതിനകം പുസ്‌കത്തിന്റെ ലക്ഷകണക്കിന് കോപ്പികള്‍ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടതായി പ്രസാധകരായ സൈമണ്‍ ആൻഡ് ഷസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Read More in English: Trump pleaded with Xi for help in reelection, says former security adviser

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Trump pleaded with xi for help in reelection says former security adviser

Next Story
ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ കോവിഡ് പടരാന്‍ സാധ്യത: റിപ്പോര്‍ട്ട്‌കൊറോണ വൈറസ്,ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ,Coronavirus outbreak,using toilet
The moderation of comments is automated and not cleared manually by malayalam.indianexpress.com