ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ വീണ്ടും മധ്യസ്ഥ വാഗ്‌ദാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്ന് പറഞ്ഞ ട്രംപ് ഇന്ത്യയും പാക്കിസ്ഥാനും കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോൾ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു. ഫ്രാൻസിൽ ഈ ആഴ്ചയാണ് ജി 7 ഉച്ചകോടി ചേരുന്നത്.

“മധ്യസ്ഥത വഹിക്കുന്നത് ഉൾപ്പടെ എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യും. ഇരുവരുമായും എനിക്ക് നല്ല ബന്ധമാണുള്ളത്. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും ഇപ്പോൾ ശരിക്കും സുഹൃത്തുക്കളല്ല. സങ്കീര്‍ണമാണ് സാഹചര്യം. മതപരമായി ഇതിന് വളരേയേറെ ബന്ധമുണ്ട്. ഒരുവശത്ത് ഹിന്ദുക്കളും ഒരുവശത്ത് മുസ്‌ലിങ്ങളും. പതിറ്റാണ്ടുകളായി അങ്ങനെയാണ് നീങ്ങുന്നത്,” ട്രംപ് പറഞ്ഞു.

Also Read: കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് അമേരിക്ക; പാക്കിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയിലേക്ക്

ഇ​ന്ത്യ, പാ​ക്കിസ്ഥാ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്രം​പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ​പാ​ക്കിസ്ഥാ​ൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമാ​യി ടെ​ലി​ഫോ​ൺ ച​ർ​ച്ച നടത്തിയിരുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രകോപനമായി സംസാരിക്കരുതെന്ന് ഇമ്രാന്‍ ഖാനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക്കിസ്ഥാന് കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീര്‍ മേഖലയില്‍ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ നന്ദി അറിയിച്ചപ്പോഴാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കശ്മീര്‍ വിഷയത്തിലെ നിലപാട് തുറന്ന് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook