/indian-express-malayalam/media/media_files/2025/03/15/wm1x42aWDzp6CDCywCG3.jpg)
ഡൊണാൾഡ് ട്രംപ്
Jammu Kashmir Pahalgam Terror Attack: ന്യൂയോർക്ക്: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുമായി അടുത്ത ബന്ധമുണ്ട്. അതുപോലെ പാക്കിസ്ഥാനുമായും അടുത്ത ബന്ധമുണ്ട്. ഇന്ത്യ- പാക് അതിർത്തിയിൽ സംഘർങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും ചേർന്ന് പ്രശ്‌നം പരിഹരിക്കും- ട്രംപ് പറഞ്ഞു.
പഹൽഗാം സംഭവം നടന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഡോണൾഡ് ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ഇന്ത്യയ്ക്ക് പൂർണ പിന്തുണയും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
തെറ്റുകൾ കടന്നുകൂടിയ പ്രസ്താവന
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിലുള്ള ട്രംപിന്റെ പ്രതികരണത്തിൽ ചരിത്രപരമായ തെറ്റുകൾ കടന്നുകൂടി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് 1500 വർഷത്തെ പഴക്കമുണ്ടെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ, സ്വാതന്ത്രാനന്തരം 1947-ന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം ഉടലെടുക്കുന്നത്. അതേസമയം, ട്രംപിന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അന്വേഷണം ആവശ്യപ്പെട്ട് പാക്കിസ്ഥാൻ
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് പാക്കിസ്ഥാൻ തയ്യാറാണെന്ന് ഷെഹബാസ് ഷെരീഫ് തയ്യാറാണെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കിനെ സംബന്ധിച്ച് ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ അറിയിച്ചതിനെ തുടർന്നാണ് പാക്ക് പ്രധാനമന്ത്രിയുടെ പുതിയ നീക്കം.
കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദി 13 രാഷ്ട്രത്തലവൻമാരുമായി വിഷയം സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ ഇടപെടൽ കൃത്യമായി ലോകനേതാക്കളെ ധരിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക്ക് പ്രധാനമന്ത്രിയുടെ പ്രതികരണം.
Read More
- Jammu Kashmir Terror Attack: വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ; അതിർത്തിയിൽ വെടിവെയ്പ്പ്
- Jammu Kashmir Terror Attack: ഭീകരർക്ക് ഇന്ത്യയുടെ മറുപടി; പഹൽഗാം ആക്രമണവുമായി ബന്ധുള്ള തീവ്രവാദികളുടെ വീട് തകർത്തു
- Jammu Kashmir Terror Attack: ഇനി വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം കൊടുക്കില്ലെന്ന് കേന്ദ്രം
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി
- Jammu Kashmir Terror Attack: നിയന്ത്രണരേഖയിൽ പാക്ക് വെടിവെയ്പ്പ്; ശക്തമായ തിരിച്ചടിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us