വാഷിംഗ്‌ടൺ: അമേരിക്കയിൽ ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്തിയ നടപടി തടഞ്ഞ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. സിയാറ്റിലെ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് മേൽക്കോടതിയെ സർക്കാർ സമീപിച്ചത്. ജഡ്ജിയെ കടുത്ത ഭാഷയിൽ ട്വിറ്ററിൽ വിമർശിച്ച ട്രംപ് അദ്ദേഹം തീവ്രവാദികൾക്കായി രാജ്യം തുറന്നുകൊടുക്കുന്നുവെന്ന് കുറ്റപ്പെടുത്തി.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിലക്ക് നടപ്പാക്കേണ്ടെന്ന തീരുമാനം യു.എസ് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നെങ്കിലും, ഇക്കാര്യത്തിലെ പ്രസിഡന്റിന്റെ നിലപാട് കടുത്തതായതോടെയാണ് മന്ത്രാലയം അപ്പീൽ പോകുന്നത്.

“രാജ്യം തീവ്രവാദികൾക്കായി തുറന്നുകൊടുക്കുകയാണ് ജഡ്ജി ചെയ്തിരുക്കുന്നത്. നമ്മുടെ ഹൃദയത്തിലെ താത്പര്യങ്ങളല്ല ഇവർക്കുള്ളത്. മോശം ആളുകൾക്ക് മാത്രമേ വിധിയിൽ സന്തോഷിക്കാൻ സാധിക്കൂ” ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. വിലക്കിന് അമേരിക്കയിൽ പിന്തുണയ്‌ക്കുന്നവർ കൂടുതലാണെന്ന് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ