/indian-express-malayalam/media/media_files/2025/09/05/trump-new-2025-09-05-16-57-21.jpg)
ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടികളിൽ നേരിട്ട് ഇടപെടുന്നതിനായി വിപുലമായ എക്‌സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിക്കാൻ ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് 'ദേശീയ അടിയന്തരാവസ്ഥ' പ്രഖ്യാപിക്കാൻ ട്രംപ് പദ്ധതിയിടുന്നതായി പ്രമുഖ അമേരിക്കൻ ദിനപത്രമായ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
Also Read:അഫ്ഗാൻ-പാക് സംഘർഷം ശക്തം; അതിർത്തികളിൽ ശക്തമായി തിരിച്ചടിച്ച് താലിബാൻ
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന ആരോപണം മുൻനിർത്തിയാണ് ട്രംപിന്റെ ഈ അസാധാരണ നീക്കം. ഇതുമായി ബന്ധപ്പെട്ട് 17 പേജുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ കരട് ട്രംപിന്റെ വിശ്വസ്തർ തയ്യാറാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ മെയിൽ-ഇൻ ബാലറ്റുകൾ നിരോധിക്കാനാണ് നീക്കം. വോട്ടർ ഐഡി നിർബന്ധമാക്കാനും ഈ ഉത്തരവ് ലക്ഷ്യമിടുന്നു.2020-ലെ തിരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടുവെന്ന ആരോപണം ആയുധമാക്കിയാണ് അടിയന്തരാവസ്ഥയ്ക്കുള്ള നീക്കം നടക്കുന്നത്. വിദേശ ഇടപെടൽ രാജ്യസുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റിന് ഇടപെടാൻ അധികാരമുണ്ടെന്നാണ് ട്രംപ് അനുകൂലികളുടെ വാദം.
Also Read:ട്രംപ് നുണ പ്രചരിപ്പിക്കുന്നു; അമേരിക്കയുടെ ആണവ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇറാൻ
അമേരിക്കൻ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കും നിയമസഭകൾക്കുമാണ്. പ്രസിഡന്റിന് ഇതിൽ നേരിട്ട് അധികാരം ലഭിക്കില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ അധികാരം നേടിയെടുക്കാനാണ് ട്രംപ് പക്ഷം ശ്രമിക്കുന്നത്.ട്രംപിന്റെ മുൻ അഭിഭാഷകനായിരുന്ന പീറ്റർ ടിക്റ്റിൻ ഉൾപ്പെടെയുള്ളവരാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഇതിനായുള്ള ഏകോപനം നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
Also Read:യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു: വ്യോമാക്രമണത്തിന് ഒരുങ്ങി ട്രംപ്; തിരിച്ചടിക്കുമെന്ന് ടെഹ്റാൻ
അതേസമയം, ട്രംപിന്റെ ഈ വിവാദ നീക്കങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. ജനാധിപത്യ പ്രക്രിയയിൽ പ്രസിഡന്റ് നേരിട്ട് ഇടപെടുന്നത് രാജ്യത്ത് വലിയ രാഷ്ട്രീയ-നിയമ പ്രതിസന്ധികൾക്ക് വഴിതുറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Read More: 'അദ്ദേഹം വീണ്ടും കീഴടങ്ങും': ട്രംപ് ആഗോള തീരുവ കുറച്ചതിനു പിന്നാലെ പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us