/indian-express-malayalam/media/media_files/2026/01/05/trump-2026-01-05-16-40-00.jpg)
ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനകീയ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ, അവിടെ സൈനിക നടപടി സ്വീകരിക്കുന്നതിനുള്ള വിവിധ പദ്ധതികളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവലോകനം നടത്തി. ഇറാനിലെ ഭരണകൂടം പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ തിരിച്ചടിക്കാനുള്ള നീക്കങ്ങളാണ് പെന്റഗണും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും ട്രംപിന് മുന്നിൽ അവതരിപ്പിച്ചത്.
Also Read:ചുവപ്പ് രേഖ മറികടക്കരുത്'; ട്രംപിന് കർശന മുന്നറിയിപ്പുമായി ഇറാൻ
ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ശനിയാഴ്ചയാണ് ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ഇറാൻ സർക്കാർ തോക്കെടുക്കുകയാണെങ്കിൽ ശക്തമായ സൈനിക തിരിച്ചടി നൽകാനാണ് അമേരിക്ക ആലോചിക്കുന്നത്. ടെഹ്റാനിലെ സൈനികേതര കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും പരിഗണനയിലുള്ള പദ്ധതികളിൽ ഉൾപ്പെടുന്നു.
Also Read:ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
'ഇറാൻ സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണ്, സഹായിക്കാൻ അമേരിക്ക സജ്ജമാണ്' എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കിയാൽ അമേരിക്ക ഇടപെടുമെന്നും, അത് നേരിട്ടുള്ള സൈനിക വിന്യാസമാകില്ലെങ്കിലും ഇറാനെ മുറിപ്പെടുത്തുന്ന രീതിയിലുള്ള ആക്രമണങ്ങളായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, അമേരിക്കയുടേത് 'ഇടപെടൽ നയമാണെന്ന്' ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇറാനിലെ ജനങ്ങളോടുള്ള ശത്രുതയാണ് അമേരിക്കൻ നിലപാടുകൾ വ്യക്തമാക്കുന്നതെന്ന് ഇറാൻ പ്രതികരിച്ചു. രാജ്യത്ത് ഐക്യം നിലനിർത്തണമെന്നും വിദേശ ശക്തികളുടെ പ്രലോഭനങ്ങളിൽ വീഴരുതെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ജനങ്ങളോട് അഭ്യർത്ഥിച്ചു. ട്രംപ് സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
Also Read:ഇറാനിൽ പ്രതിഷേധക്കാർക്ക് വധശിക്ഷാ മുന്നറിയിപ്പ്; 72 മരണം, 2300-ലേറെപ്പേർ തടവിൽ
കഴിഞ്ഞ ഡിസംബർ അവസാനം മുതൽ ഇറാന്റെ വിവിധ നഗരങ്ങളിൽ സാമ്പത്തിക തകർച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രക്ഷോഭങ്ങളിൽ ഇതിനോടകം തന്നെ നിരവധി ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, എന്നാൽ ഔദ്യോഗികമായ കണക്കുകൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. 2025 ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
Read More:ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു: മരണം 35 ആയി; 1200 പേർ കസ്റ്റഡിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us